ഇപ്രാവശ്യത്തെ ഹജ്ജിന് മൂന്ന് പാക്കേജുകൾ; യാത്ര മുഴുവൻ ബസിൽ
text_fieldsമക്ക: ഇപ്രാവശ്യത്തെ ഹജ്ജിന് തീർത്ഥാടർക്ക് മൂന്ന് താമസ പാക്കേജുകളായിരിക്കും ഉണ്ടാവുക എന്ന് അൽഅറബിയ ചാനൽ റിപ്പോർട്ട് ചെയ്തു. മിനായിലെ ടവർ കെട്ടിടങ്ങളിൽ രണ്ടെണ്ണവും മറ്റൊന്ന് മിനായിലെ തമ്പുകളിലുമായിരിക്കും. യാത്രകൾ ഉടനീളം കൃത്യമായ കോവിഡ് മുൻകരുതലുകൾ പാലിച്ചുകൊണ്ട് ബസിലായിരിക്കും. ട്രെയിൻ സർവീസ് ഉണ്ടായിരിക്കില്ല.
തീർത്ഥാടകരുടെ ശരീരോഷ്മാവ് നിരന്തരം പരിശോധിക്കാനായി മിനായിൽ മെഡിക്കൽ സംഘം ക്യാമ്പ് ചെയ്യും. പുണ്യനഗരിയിൽ മൂന്ന് അടക്കം 13 ആശുപത്രികളാണ് തീർത്ഥാടകർക്കായി സജ്ജീകരിക്കുക. ഇത്തവണത്തെ ഹജ്ജിന് തെരഞ്ഞെടുക്കാൻ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നും നിശ്ചിത ശതമാനം എന്ന നിബന്ധന ഇപ്പോൾ തീരുമാനിച്ചിട്ടില്ല, എന്നാൽ അപേക്ഷകരിൽ നിന്നും ഹജ്ജിനായി തെരഞ്ഞെടുക്കപ്പെടാൻ കൃത്യമായ മാനദണ്ഡം ഉണ്ടായിരിക്കുമെന്നും ചാനൽ റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.