Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജുബൈലിൽ സ്​കൂൾ ബസും...

ജുബൈലിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് വിദ്യാർഥിനികൾ മരിച്ചു

text_fields
bookmark_border
ജുബൈലിൽ സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ മൂന്ന് വിദ്യാർഥിനികൾ മരിച്ചു
cancel

ജുബൈൽ: സ്​കൂൾ ബസും കാറും കൂട്ടിയിടിച്ച്​ ജുബൈൽ ഇൻഡസ്​ട്രിയൽ സിറ്റിയിൽ മൂന്ന് ​വിദ്യാർഥിനികൾ മരിച്ചു. കാർ ഡ്രൈവർ ഗുരുതര പരിക്കേറ്റ്​ ജുബൈൽ അൽ-മന ആശുപത്രി തീവ്രപരിചരണ വിഭാഗത്തിലാണ്. പരിക്കേറ്റ ബസ് ഡ്രൈവറെ റോയൽ കമീഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ ലഭ്യമായിട്ടില്ല.


ജുബൈൽ ഇൻഡസ്​ട്രിയൽ സിറ്റിയിലെ അൽമത്​റഫിയ ഡിസ്ട്രിക്ടിൽ ബുധനാഴ്​ച വൈകിട്ടായിരുന്നു അപകടം. വിദ്യാർഥിനികൾ സഞ്ചരിച്ചിരുന്ന കാറും റോയൽ കമീഷൻ സ്കൂൾ ട്രാൻസ്പോർട്ട് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്​. മരിച്ച വിദ്യാർഥിനികൾ സഹോദരനോടൊപ്പം സ്വകാര്യവാഹനത്തിൽ പോകുകയായിരുന്നു.

സിവിൽ ഡിഫൻസ്, ട്രാഫിക്, ഇൻഡസ്ട്രിയൽ സെക്യൂരിറ്റി, റെഡ് ക്രസൻറ്​ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങൾ ഉടൻ സ്ഥലത്തെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:road accidentgulf news
News Summary - Three students died in a collision between school bus and car in Jubail
Next Story