മൂന്നര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു സൈനുലാബ്ദീൻ മടങ്ങുന്നു
text_fieldsറിയാദ്: മൂന്നര പതിറ്റാണ്ടത്തെ പ്രവാസം അവസാനിപ്പിച്ചു സൈനുലാബ്ദീൻ ചെമ്പൂര് നാട്ടിലേക്ക് മടങ്ങുന്നു. തിരുവനന്തപുരം വെഞ്ഞാറമൂട് ചെമ്പൂര് സ്വദേശിയാണ് ഇദ്ദേഹം. 30 വർഷത്തോളം സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റിയിലും (ഗാക) നാല് വർഷത്തോളം സൗദി എയർ നാവിഗേഷൻ സർവീസിലും (സാൻസ്) ജോലിചെയ്ത ശേഷമാണ് പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്നത്. 1986ൽ ആണ് അദ്ദേഹം പ്രവാസിയായി ജിദ്ദയിൽ എത്തുന്നത്. ജീവിതത്തിലെ നല്ലൊരു കാലഘട്ടം പ്രവാസലോകത്ത് ചെലവഴിച്ച തനിക്ക് മറക്കാനാകാത്ത നിരവധി ഓർമകൾ പ്രവാസം സമ്മാനിച്ചുവെന്നും അതിൽ നിന്നുള്ള മടക്കവും ഏറെ തൃപ്തി നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
തിരക്കേറിയ ജോലിക്കിടയിലും ജിദ്ദയിലെ പ്രവാസി സമൂഹത്തിനിടയിൽ കാരുണ്യ സേവന പ്രവർത്തനങ്ങളിൽ നിറ സാന്നിധ്യമായിരുന്നു സൈനുൽ ആബിദീൻ. നവോദയ കലാസാംസ്കാകരിക വേദി, കൊല്ലം പ്രവാസി കൂട്ടായ്മ, തിരുവനന്തപുരം പ്രവാസി അസോസിയേഷൻ തുടങ്ങിയ പ്രവാസി സംഘടനകളുടെ പ്രവർത്തനത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നു. തങ്ങളോടൊപ്പം മൂന്ന് പതിറ്റാണ്ട് സേവനം അനുഷ്ഠിച്ച ശേഷം വിരമിക്കുന്ന അദ്ദേഹത്തെ സൗദി സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ സുഹൃത്തുക്കളെ നേരിട്ട് കാണാൻ കഴിയാത്തതിെൻറയും വെർച്വൽ പ്ലാറ്റുഫോമുകൾ വഴി യാത്ര ചോദിക്കേണ്ടി വരുന്നതിെൻറയും പ്രയാസം മാത്രമാണ് ഉള്ളതെന്നും അദ്ദേഹം പറഞ്ഞു. ഷാഹിദയാണ് ഭാര്യ. ഷഫീന, അസീന എന്നിവർ മക്കളാണ്. ഷാജിദ്, ദിൽഷ എന്നിവർ മരുമക്കളുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.