തൃശൂർ ജില്ല സൗഹൃദവേദി കുടുംബസംഗമം ശ്രദ്ധേയമായി
text_fieldsറിയാദ്: തൃശൂർ ജില്ല സൗഹൃദവേദി റിയാദ് ഘടകം കുടുംബസംഗമവും പുതുവർഷ കലണ്ടർ പ്രകാശനവും നടന്നു. മലസ് അൽമാസ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.വി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഷെറിൻ മുരളി സ്വാഗതവും പ്രോഗ്രാം കൺവീനർ സുരേഷ് ശങ്കർ നന്ദിയും പറഞ്ഞു. ആഫിയ കോൺട്രാക്ടിങ് കമ്പനി ജനറൽ മാനേജർ മുഹമ്മദ് സയ്യിദ് തളിക്കുളം കലണ്ടർ പ്രകാശനം നിർവഹിച്ചു.
മാധ്യമ പ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, ട്രഷറർ ഷാഹിദ് അറക്കൽ എന്നിവർ സംസാരിച്ചു. ജിദ്ദയിലും ദമ്മാമിലും അൽ ഖർജിലും ജുബൈലിലും സൗഹൃദവേദിയുടെ യൂനിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഷമീർ വളാഞ്ചേരി, ദിവ്യ പ്രശാന്ത്, വിനോദ് വെണ്മണി, സജ്ജാദ് പള്ളം, കീർത്തി രാജൻ, മുനീർ മക്കാനി, വഹാബ് വെള്ളങ്ങല്ലൂർ, അബ്ദു കാലിക്കറ്റ്, അക്ഷയ് സുധീർ, അഞ്ജലി സുധീർ, നിവേദ്, സാനന്ദ് എന്നിവരുടെ ഗാനമേളയും റഫ സൈനബ്, ദേവാംഗി രാജീവ് എന്നിവരുടെ നൃത്തവും റോൺ ജോണിന്റെ വയലിൻ കച്ചേരിയും അരങ്ങേറി. ശങ്കരവാര്യർ, ശരത് ജോഷി, മാള മുഹ് യിദ്ധീൻ ഹാജി, ബാബു പൊറ്റേക്കാട്, അരുണൻ, സുരേഷ് തിരുവില്ലാമല, ജമാൽ അറക്കൽ, റഷീദ് ചിലങ്ക എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.