കോവിഡ്: സാമൂഹിക പ്രവർത്തകൻ പ്രേമരാജൻ സൗദിയിൽ നിര്യാതനായി
text_fieldsജുബൈൽ: കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വ്യവസായിയും സാമൂഹിക പ്രവർത്തകനുമായ തൃശൂർ വടക്കേകാട് സ്വദേശി വെട്ടിയാട് വീട്ടിൽ വി.എ. പ്രേമരാജൻ സൗദിയിൽ നിര്യാതനായി. ജുബൈൽ മുവാസത്ത് ആശുപത്രിയിലായിരുന്നു അന്ത്യം. ജൂലൈ ഒന്നിനാണ് പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വൈകാതെ ആരോഗ്യനില വഷളായി. ഓക്സിജൻ നില താഴ്ന്ന് മൂന്നു ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. ശ്വാസതടസ്സം കലശമായതിനെ തുടർന്ന് വെൻറിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും ചൊവ്വാഴ്ച രാവിലെ അന്ത്യം സംഭവിച്ചു.
കഴിഞ്ഞ ദിവസം ദമ്മാമിൽനിന്ന് പുറപ്പെട്ട ചാർട്ടേർഡ് വിമാനത്തിൽ നാട്ടിലേക്ക് പോകാനിരുന്നതാണ്. പ്രേമരാജെൻറ മരണം ജുബൈലിലെ മലയാളി സമൂഹത്തെ ഏറെ ദുഃഖത്തിലാഴ്ത്തി. മൃതദേഹം മുവാസത്ത് ആശുപത്രി മോർച്ചറിയിലാണ്. ഭാര്യ: ലളിത. മക്കൾ: പ്രെനിൽ, പ്രജിൽ, ജിത്തു. മരുമക്കൾ: യു. ശ്രുതി, കെ. നീതു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.