തൃശൂർ ഒ.ഐ.സി.സി മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണം
text_fieldsറിയാദ്: സ്വാതന്ത്ര്യസമര സേനാനിയും മുൻ കെ.പി.സി.സി പ്രസിഡൻറുമായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിനെ അനുസ്മരിച്ച് റിയാദ് ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി സമ്മേളനം സംഘടിപ്പിച്ചു. ബത്ഹ ലൂഹ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സീനിയർ നേതാവ് യഹ്യ കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി. ജില്ല പ്രസിഡന്റ് സുരേഷ് ശങ്കർ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലീം മുഹമദ് അബ്ദുറഹ്മാൻ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി.
കറകളഞ്ഞ മതവിശ്വാസിയും അതോടൊപ്പം തികഞ്ഞ മതേതരവാദിയുമായിരുന്നു അബ്ദുറഹ്മാൻ സാഹിബ് എന്നും സ്വാതന്ത്ര്യസമര കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും ഇത്തരം ധീരദേശാഭിമാനികളെ നമ്മൾ സ്മരിക്കേണ്ടതും അവരുടെ മാതൃക പിന്തുടരേണ്ടതും കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
1937ലെ മദ്രാസ് അസംബ്ലിയിൽ നിയമസഭ സാമാജികനായിരുന്ന മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്, തുടർച്ചയായി കെ.പി.സി.സി പ്രസിഡൻറായും സേവനമനുഷ്ഠിച്ചു. സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പള യോഗം ഉദ്ഘാടനം ചെയ്തു.
സെൻട്രൽ കമ്മിറ്റി ഭാരവാഹികളായ സലിം കളകര, അബ്ദുല്ല വല്ലാഞ്ചിറ, സിദ്ദീഖ് കല്ലുപറമ്പൻ, കോഴിക്കോട് ജില്ല പ്രസിഡൻറ് എം.ടി. അർഷാദ്, ജില്ല ഭാരവാഹി ജയൻ കൊടുങ്ങല്ലൂർ എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി ജമാൽ അറക്കൽ സ്വാഗതവും ട്രഷറർ രാജേഷ് ചേലക്കര നന്ദിയും പറഞ്ഞു. സോണി പാറക്കൽ, രാജു തൃശൂർ, തൽഹത്ത്, ഗഫൂർ ചെന്ത്രാപ്പിന്നി, ഇബ്രാഹിം ചേലക്കര, സെയ്ഫ് റഹ്മാൻ, സലാം, മുസ്തഫ, ഷാനവാസ്, സഞ്ജു എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.