‘ത്രൂ ലെൻസ് 2024’ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ
text_fieldsജുബൈൽ: നവോദയ സാംസ്കാരിക വേദി സൗദി കിഴക്കൻ പ്രവിശ്യ കമ്മിറ്റി ‘ത്രൂലെൻസ് 2024’ എന്ന പേരിൽ സംഘടിപ്പിക്കുന്ന ഷോർട്ട് ഫിലിം പുരസ്കാരങ്ങൾക്കുള്ള എൻട്രികൾ സെപ്റ്റംബർ 30 വരെ സമർപ്പിക്കാം.
2021 ജനുവരി ഒന്ന് മുതൽ ഇന്ന് വരെ റിലീസ് ചെയ്യപ്പെട്ട ഷോർട്ട് ഫിലിമുകളാണ് മത്സരത്തിന് പരിഗണിക്കുക. പരമാവധി 20 മിനിറ്റ് വരെ ദൈർഘ്യമുള്ള ഷോർട്ട് ഫിലിമിന്റെ ഉള്ളടക്കം സൗദി നിയമങ്ങൾക്ക് വിധേയമായിരിക്കണം. ഒരു സംവിധായകന്റെ ഒരു എൻട്രി മാത്രമേ പരിഗണിക്കൂ.
മികച്ച മൂന്ന് ഷോർട്ട് ഫിലിമുകൾ, സംവിധായകൻ, നടൻ, നടി, തിരക്കഥാകൃത്ത്, ബാലതാരം എന്നീ വിഭാഗങ്ങളിലാണ് പുരസ്കാരങ്ങൾ. പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകരായ ടോം ഇമ്മട്ടി, ജിയോ ബേബി, ജി. പ്രജേഷ് സെൻ എന്നിവർ ജൂറികളായിരിക്കും. ജി.സി.സി രാജ്യങ്ങളിൽ ചിത്രീകരിക്കപ്പെട്ട മലയാള ഭാഷയിലുള്ള ഷോർട്ട് ഫിലിമുകളാണ് പുരസ്കാരത്തിനായി പരിഗണിക്കുക. വിജയികളുടെ പ്രഖ്യാപനം ഒക്ടോബറിൽ നടക്കും. ഈ വർഷാവസാനം സംഘടിപ്പിക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.
എൻട്രികൾ throughlens2024@gmail.com എന്ന ഇ-മെയിലിലേക്ക് അയക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.