ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത
text_fieldsജിദ്ദ: ഇന്ന് മുതൽ ചൊവ്വാഴ്ച വരെ സൗദിയിലെ ചില പ്രദേശങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയരക്ട്രേറ്റിന്റെ മുന്നറിയിപ്പ്. തബൂക്ക്, അൽജൗഫ്, വടക്കൻ അതിർത്തികൾ, ഹാഇൽ, ഖസീം, റിയാദ്, കിഴക്കൻ മേഖല, മദീന, മക്ക, അൽബാഹ എന്നീ മേഖലകളിലാണ് മിതമായതോ കനത്തതോ ആയ മഴയുണ്ടാകുകയെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പിലുണ്ട്.
ചിലയിടങ്ങളിൽ ശക്തമായ ഒഴുക്കുണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ വ്യതിയാനം തുടരുന്ന സാഹചര്യത്തിൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് വക്താവ് കേണൽ മുഹമ്മദ് അൽഹമാദി പറഞ്ഞു. താഴ്വരകളിൽ വെള്ളംകെട്ടി നിൽക്കാനും ഒഴുക്കിനും സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് അകന്ന് നിൽക്കണം. വിവിധ മാധ്യമങ്ങളിലൂടെ സിവിൽ ഡിഫൻസ് അറിയിക്കുന്ന നിർദേശങ്ങൾ പാലിക്കണമെന്നും വക്താവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.