Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസി.​എ​ച്ച്...

സി.​എ​ച്ച് മു​ന്നോ​ട്ടു​വെ​ച്ച രാ​ഷ്ട്രീ​യ​മാ​ണ് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചു -ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ

text_fields
bookmark_border
kmcc
cancel
camera_alt

കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്‌​മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ

ന​ജീ​ബ് കാ​ന്ത​പു​രം സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: സി.​എ​ച്ച് മു​ന്നോ​ട്ടു​വെ​ച്ച രാ​ഷ്ട്രീ​യ​മാ​ണ് ശ​രി​യെ​ന്ന് കാ​ലം തെ​ളി​യി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും മു​സ്‍ലിം ലീ​ഗ് വി​ഭാ​വ​നം ചെ​യ്‌​ത ആ​ശ​യ​ങ്ങ​ളു​ടെ പ്രാ​യോ​ഗി​ക​വ​ത്ക​ര​ണ​മാ​ണ് സി.​എ​ച്ചി​ലൂ​ടെ ന​ട​ന്ന​തെ​ന്നും ന​ജീ​ബ് കാ​ന്ത​പു​രം എം.​എ​ൽ.​എ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ‘സി.​എ​ച്ച്, ഓ​ർ​മ​ക​ൾ വാ​ടാ​ത്ത നാ​ല് പ​തി​റ്റാ​ണ്ടു​ക​ൾ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സി.​എ​ച്ച് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​നു​സ്മ​ര​ണ സ​മ്മേ​ള​നം മു​സ്‍ലിം ലീ​ഗ് കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​സി​ഡ​ൻ​റ്​ എം.​എ. റ​സാ​ഖ് മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. കെ.​എം.​സി.​സി ജി​ദ്ദ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര അ​ധ്യ​ക്ഷ വ​ഹി​ച്ചു.

കോ​ഴി​ക്കോ​ട് ജി​ല്ലാ മു​സ്‍ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി.​ടി ഇ​സ്മാ​യി​ൽ, ട്ര​ഷ​റ​ർ സൂ​പ്പി ന​രി​ക്കാ​ട്ടേ​രി, പ്ര​വാ​സി ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​നീ​ഫ മൂ​ന്നി​യൂ​ർ, മൂ​സ ബി. ​ചേ​ർ​ക്ക​ള, അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, സ​മ​ദ് പ​ട്ട​ണി​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ​ൻ​ചാ​ർ​ജ് ഇ​സ്‌​ഹാ​ഖ്‌ പൂ​ണ്ടോ​ളി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ വി.​പി. അ​ബ്ദു​റ​ഹി​മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Time has proved that the politics put forward by CH is right - Najeeb Kanthapuram MLA
Next Story