തിരൂരങ്ങാടി കെ.എം.സി.സി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsജിദ്ദ: തിരൂരങ്ങാടി നഗരസഭയിലെ 13ാം ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർഥിയായ കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി പ്രസിഡൻറ് കെ.പി. മുഹമ്മദ് കുട്ടിയുടെ വിജയം ഉറപ്പിക്കാൻ ജിദ്ദ കെ.എം.സി.സി തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി വിപുലമായ തെരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. നിരവധി ചരിത്രസംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച തിരൂരങ്ങാടിയിൽ കെ.എം.സി.സിയെ നയിച്ച അനുഭവ സമ്പത്തുള്ള കെ.പി. മുഹമ്മദ് കുട്ടി തെരഞ്ഞെടുപ്പിൽ വിജയിക്കുകയും നഗരസഭാ ചെയർമാൻ സ്ഥാനത്ത് എത്തുകയും ചെയ്യുമെന്ന് യോഗത്തിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
പ്രവാസികൾ അവരുടെ വീടുകൾ, കുടുംബക്കാർ, സുഹൃത്തുക്കൾ എന്നിവരെ ഫോണിൽ വിളിച്ച് വോട്ട് യു.ഡി.എഫിന് ഉറപ്പുവരുത്താനും കൺവെൻഷൻ തീരുമാനിച്ചു. ജില്ല ആക്ടിങ് പ്രസിഡൻറ് സീതി കൊളക്കാടൻ ഉദ്ഘാടനം ചെയ്തു. റഫീഖ് പന്താരങ്ങാടി അധ്യക്ഷത വഹിച്ചു. ഉനൈസ് കരുമ്പിൽ, ജാഫർ വെന്നിയൂർ, അബ്ദുസ്സമദ് പൊറ്റയിൽ, ഗഫൂർ പൂങ്ങാടൻ, സജ്ജാദ് പൂങ്ങാടൻ, നൗഫൽ കൂളിപ്പിലാക്കൽ, ഫഹദ് മുരിങ്ങാതോടി എന്നിവർ സംസാരിച്ചു. എം.പി. റഊഫ് സ്വാഗതം പറഞ്ഞു. താപ്പി മുഹ്യിദ്ദീൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.