ടി.കെ. കുഞ്ഞു തേഞ്ഞിപ്പലം നാട്ടിലേക്ക് മടങ്ങി
text_fieldsജിദ്ദ: മൂന്ന് പതിറ്റാണ്ടുകാലം ഒരേ കമ്പനിയിൽ ജോലി ചെയ്ത് പൂർണ സംതൃപ്തിയോടെ പ്രവാസം അവസാനിപ്പിച്ച ടി.കെ. കുഞ്ഞു നാട്ടിലേക്ക് മടങ്ങി. ജിദ്ദയിലെ സനാഇയയിലായിരുന്നു അദ്ദേഹം ജോലി ചെയ്തിരുന്നത്. സ്വന്തം നാടുപോലെ തന്നെയായിരുന്നു കുഞ്ഞുവിന് സനാഇയ. 1980ൽ മലപ്പുറത്ത് നടന്ന അറബി ഭാഷ സമരത്തിൽ പങ്കെടുത്ത വ്യക്തി കൂടിയാണ് ടി.കെ. കുഞ്ഞു. ജിദ്ദ കെ.എം.സി.സി വള്ളിക്കുന്ന് മണ്ഡലം ചെയർമാൻ, സനാഇയ ഏരിയ ഭാരവാഹി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
മണ്ഡലം കമ്മിറ്റി അദ്ദേഹത്തിന് യാത്രയയപ്പ് നൽകി. സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉപഹാരം നൽകി. ജൈസൽ കരിപ്പൂർ അധ്യക്ഷത വഹിച്ചു. നിസാം മമ്പാട്, വി.പി. മുസ്തഫ, സി.കെ. റസാഖ് മാസ്റ്റർ, സീതി കൊളക്കാടൻ, സി.പി. മുസ്തഫ ബാരിക്ക്, ജലാൽ തേഞ്ഞിപ്പലം, എം.എ. കോയ, നൗഫൽ ഉള്ളാടൻ, നൗഹീദ്, കെ.വി. ജംഷീർ, ബഷീർ ചേലേമ്പ്ര തുടങ്ങിയവർ സംസാരിച്ചു. മജീദ് കള്ളിയിൽ സ്വാഗതവും ഷമീം പൈനാട്ട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.