Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടി.​എം.​ഡ​ബ്ല്യു.​എ...

ടി.​എം.​ഡ​ബ്ല്യു.​എ ജി​ദ്ദ നാ​നോ ക്രി​ക്ക​റ്റ് 2021: പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ര്‍

text_fields
bookmark_border
ടി.​എം.​ഡ​ബ്ല്യു.​എ ജി​ദ്ദ നാ​നോ ക്രി​ക്ക​റ്റ് 2021: പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​ര്‍
cancel
camera_alt

ടി.​എം.​ഡ​ബ്ല്യു.​എ ജി​ദ്ദ നാ​നോ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറ്​ വി​ജ​യി​ക​ളാ​യ പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ട്രോ​ഫി​യു​മാ​യി

ജി​ദ്ദ: യു.​ടി.​എ​സ്.​സി, ഗാ​ർ​ഡ​ൻ ലൈ​റ്റ്സ്, മൈ ​ഓ​ൺ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ത​ല​ശ്ശേ​രി മാ​ഹി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ജി​ദ്ദ (ടി.​എം.​ഡ​ബ്ല്യു.​എ) അം​ഗ​ങ്ങ​ള്‍ക്കാ​യി ന​ട​ത്തി​യ നാ​നോ ക്രി​ക്ക​റ്റ് ടൂ​ര്‍ണ​മെൻറി​ല്‍ മ​ക്​​​ബൂ​ൽ ന​യി​ച്ച പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് ചാ​മ്പ്യ​ന്മാ​രാ​യി.

ഫൈ​ന​ലി​ല്‍ അ​ജ്മ​ൽ ന​യി​ച്ച മാ​ഹി സ്ട്രൈ​ക്കേ​ഴ്സി​നെ​യാ​ണ് പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സ് തോ​ല്‍പി​ച്ച​ത്. ഫൈ​ന​ലി​ല്‍ മി​ക​ച്ച ആ​ള്‍റൗ​ണ്ട് പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച അ​സ്‌​ലം മാ​ന്‍ ഓ​ഫ് ദ ​മാ​ച്ച് അ​വാ​ര്‍ഡി​ന് അ​ര്‍ഹ​നാ​യി. ടൂ​ർ​ണ​മെൻറി​ലൂ​ട​നീ​ളം മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച പ​ള്ളൂ​ർ നൈ​റ്റ് റൈ​ഡേ​ഴ്‌​സി​‍െൻറ അ​ന​സ് അ​സീ​സി​യ​യെ ടൂ​ര്‍ണ​മെൻറി​ലെ മി​ക​ച്ച താ​ര​മാ​യി തെ​ര​ഞ്ഞെ​ടു​ത്തു. ടൂ​ര്‍ണ​മെൻറി​ലെ മി​ക​ച്ച ബൗ​ള​റാ​യി തം​സീ​രി​നെ തെ​ര​ഞ്ഞെ​ടു​ത്തു. ഷ​മീ​മി​‍െൻറ ഖി​റാ​അ​ത്തോ​ടെ തു​ട​ങ്ങി​യ പ​രി​പാ​ടി ടി.​എം.​ഡ​ബ്ല്യു.​എ ജി​ദ്ദ പ്ര​സി​ഡ​ൻ​റ്​ വി.​പി. സ​ലീം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ടൂ​ര്‍ണ​മെൻറി​ല്‍ ആ​റു ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

മൂ​ന്നു ടീ​മു​ക​ളു​ള്ള ര​ണ്ടു പൂ​ളു​ക​ളി​ലാ​യി അ​ഞ്ച്​ ഓ​വ​ര്‍ വീ​ത​മു​ള്ള രീ​തി​യി​ലാ​ണ് ടൂ​ര്‍ണ​മെൻറ്​ സം​ഘ​ടി​പ്പി​ച്ച​ത്. ടി.​വി. റി​യാ​സ് ക്യാ​പ്റ്റ​നാ​യ ധ​ർ​മ​ടം സൂ​പ്പ​ര്‍ കി​ങ്​​സ്, ഖാ​ലി​ക്കി​‍െൻറ നേ​തൃ​ത്വ​ത്തി​ലി​റ​ങ്ങി​യ പ​ള്ളി​ത്താ​ഴെ ടാ​സ്‌​കെ​ഴ്​​സ്, അ​ന​സ് കൊ​ച്ചു​പ​ള്ളി നാ​യ​ക​നാ​യ ചി​റ​ക്ക​ര ​െഡ​യ​ര്‍ ഡെ​വി​ള്‍സ്, ഫി​റോ​സ് ന​യി​ച്ച സൈ​ദാ​ര്‍പ​ള്ളി കി​ങ്​​സ് എ​ന്നി​വ​യാ​ണ് ടൂ​ര്‍ണ​മെൻറി​ല്‍ പ​ങ്കെ​ടു​ത്ത മ​റ്റു ടീ​മു​ക​ൾ.

ര​ണ്ടാം സ്ഥാ​ന​ക്കാ​ര്‍ക്കു​ള്ള ട്രോ​ഫി ഗാ​ർ​ഡ​ൻ ലൈ​റ്റ്സ് പ്ര​തി​നി​ധി റ​ഫ്ഷാ​ദ് സ​മ്മാ​നി​ച്ചു. വി​ജ​യി​ക​ള്‍ക്കു​ള്ള ട്രോ​ഫി പ​ള്ളൂ​ർ ക്യാ​പ്റ്റ​ന്‍ മ​ക്ബൂ​ൽ, യു.​ടി.​എ​സ്.​​സി പ്ര​തി​നി​ധി അ​ശ്​​ഫാ​ഖി​ൽ​നി​ന്ന് സ്വീ​ക​രി​ച്ചു. വ്യ​ക്തി​ഗ​ത ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും കെ.​എം. അ​ബ്​​ദു​ല്‍ക​രീം, എം.​പി. അ​ൻ​വ​ർ, എ.​കെ. അ​നീ​സ്, അ​ർ​ഷാ​ദ് അ​ച്ചാ​ർ​ത്ത്, ന​ഷ്‌​രി​ഫ്, അ​ബൂ​ബ​ക്ക​ർ, അ​ബ്​​ദു​ൽ റാ​സി​ക്, സി​യാ​ദ് കി​രാ​ടാ​ൻ, ക​ബീ​ർ, നൗ​ഷാ​ദ് നൗ​ബോ​യ്, ഫാ​സി​ൽ, ആ​ഷി​ർ, മെ​ഹ​ഫു​സ് എ​ന്നി​വ​ര്‍ വി​ത​ര​ണം ചെ​യ്തു. സ്‌​പോ​ര്‍ട്‌​സ് ക​ണ്‍വീ​ന​ര്‍ മ​നാ​ഫ് ജി.​കെ. നി​ര്‍ഷാ​ദ്, ന​ഷ്​​രി​ഫ്, സൂ​മ​റാ​ദ്, റി​ജാ​സ് എ​ന്നി​വ​ര്‍ സ​മ്മാ​ന​ദാ​ന ച​ട​ങ്ങു​ക​ള്‍ നി​യ​ന്ത്രി​ച്ചു. നി​ർ​ഷാ​ദ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TMWA
News Summary - TMWA jeddah nano cricket 2021
Next Story