പുതുപ്പള്ളി മാറാൻ ജെയ്ക് സി. തോമസ് ജയിക്കേണ്ടതുണ്ട് -നവോദയ റിയാദ്
text_fieldsറിയാദ്: പുതുപ്പള്ളിയെ വികസന പാതയിലേക്കെത്തിക്കാൻ എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസ് വിജയിക്കേണ്ടതുണ്ടെന്ന് റിയാദ് നവോദയ പ്രസ്താവനയിൽ അഭിപ്രായപ്പെട്ടു. 53 വർഷമായി വികസനം എന്തെന്ന് അറിയാത്ത പുതുപ്പള്ളിക്ക് ഇനിയെങ്കിലും ഒരു മാറ്റം അനിവാര്യമാണ്. കേരള സർക്കാർ നടപ്പാക്കിവരുന്ന ക്ഷേമോന്മുഖമായ വികസന പരിപാടികൾക്കുള്ള പിന്തുണകൂടിയാവും പുതുപ്പള്ളിയുടെ വിജയം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയവുമായിവരുന്ന ബി.ജെ.പിക്ക് കേരള മണ്ണിലിടമില്ല എന്ന സന്ദേശംകൂടി നൽകാൻ ഈ ഉപതെരഞ്ഞെടുപ്പ് പാഠമാകണം. രാഷ്ട്രീയ പ്രവർത്തന പോരാട്ടങ്ങളുടെ പരിചയസമ്പത്തുമായി ജനങ്ങൾക്കിടയിൽനിന്നുവന്ന ഇടതുമുന്നണി സ്ഥാനാർഥിതന്നെയാണ് പുതുപ്പള്ളിയെ നയിക്കാൻ എന്തുകൊണ്ടും യോഗ്യനായ വ്യക്തി.
പ്രവാസികൾക്കായി നിരവധി ക്ഷേമപദ്ധതികൾ നടപ്പാക്കിയ പ്രവാസികളുടെ സ്വന്തം സർക്കാറിനെ പിന്തുണക്കുന്ന ഇടതുമുന്നണി സ്ഥാനാർഥിക്ക് വോട്ടുചെയ്ത് കരുത്തുനൽകാൻ പുതുപ്പള്ളിയിലെ ഓരോ വോട്ടർമാരും തയാറാകണമെന്ന് റിയാദ് നവോദയ കേന്ദ്ര കമ്മിറ്റി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.