ടോസ്റ്റ് മാസ്റ്റേഴ്സ് സംയുക്ത ഡിവിഷന് വാര്‍ഷിക സമ്മേളനം സമാപിച്ചു
text_fieldsജുബൈല്‍: ടോസ്റ്റ് മാസ്റ്റേഴ്സ് കിഴക്കൻ പ്രവിശ്യ ഇ, എൽ ഡിവിഷനുകളുടെ വാർഷിക മത്സരങ്ങൾ, സമ്മേളനം എന്നിവ സംയുക്തമായി സംഘടിപ്പിച്ചു. ഡിവിഷൻ എൽ. ഡയറക്ടർ സഫയർ മുഹമ്മദ്, ഇ. ഡയറക്ടർ മാജിദ് അൽ ഷംഗിതി, ഡോ. ബെഞ്ചമിൻ ഹാരിസ്, സുലൈമാൻ അൽ തിഹൈനി എന്നിവർ ആമുഖ പ്രഭാഷണം നടത്തി.
വിജയ് കുമാർ, ശാന്തി രേഖ, സൗദ് അൽ ഗാനിം, അബ്ദുൽ അസീസ് അൽ ബലാവി എന്നിവർ വിവിധ സെഷനുകളിൽ അധ്യക്ഷത വഹിച്ചു. ഇ-മാഗസിൻ പ്രകാശനം ഡോ. സൽവ ഖുറൈശി നിർവഹിച്ചു.പ്രെസ് വസിലെവ്, പ്രഫ. കെ. സാമുവേൽ ജോൺസൺ എന്നിവർ പ്രസംഗ കളരി അവതരിപ്പിച്ചു. നൂഹ് പാപ്പിനിശ്ശേരി, അരുൺകുമാർ, അറാജ് ഖാൻ, നടരാജ് ബാബു എന്നിവർ ക്ലബ് പ്രവർത്തനങ്ങൾ അവലോകനം ചെയ്തു.
വിലയിരുത്തൽ മത്സരത്തിൽ ശൈഖ് അൽനൂദ്, ബാലസുബ്രമണ്യം എന്നിവരും തത്സമയ പ്രസംഗ മത്സരത്തിൽ അലി ഹസ്സൻ, അലി ഖുദൈർ, രാഹുൽ അഗർവാൾ എന്നിവരും ഫലിതപ്രസംഗ മത്സരത്തിൽ അബ്ദുല്ല അൽ മക്രം, സപ്ന ശർമ എന്നിവരും ഇൻറർനാഷനൽ പ്രസംഗ മത്സരത്തിൽ അബ്ദുല്ല അൽ മക്രം, ജ്യോതി ജയന് വാര്യർ എന്നിവരും ഒന്നാം സ്ഥാനം നേടി.
എം. റാമി ജവാദ്, സദഗോപൻ നടരാജൻ, ജമീൽ അക്തർ, ഇംതിയാസ് ഖാൻ, അസീസ് സിദ്ദീഖ്, ശങ്കരനുണ്ണി, ജഗദീശൻ കുമാര്‍ എന്നിവർ സംസാരിച്ചു. സാദി, സജീറ അൻജുൻ, രവിഷ്, അബ്ദുല്ല, ചൈതന്യ, ജുവൈരിയ, ഐഷ സഫയര്‍, നബീൽ, വാസന്തി സായികൃഷ്ണ, ഇർഷാദ്, ഫർഹ നവീദ്, സൈറ ഉമ്മൻ, അബുൽ ഖാസിം, ശ്രീധർ, ലാൻസി ഡിസൂസ, അബ്ദുൽ ഗഫൂർ, അബ്ദുറഹിം, ഉദയ്, സജ്ന ഖാദിർ, സംഗീത രാമസ്വാമി എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.