ഇന്ന് ലോക ആരോഗ്യ ദിനം: സാർവത്രിക ആരോഗ്യ സംരക്ഷണത്തിലേക്കുള്ള ചുവടുവെപ്പുകൾ
text_fieldsനേട്ടങ്ങളുടെ കൊടുമുടിയിലാണ് നമ്മുടെ നാട്ടിലെ ആതുരസേവനരംഗം എന്ന പൊതു ധാരണ ഓരോ വർഷത്തെയും ഏപ്രിൽ ഏഴിലെ ലോകാരോഗ്യ ദിനത്തിൽ നമ്മൾ ഉദ്ഘോഷിക്കാറുണ്ട്. എന്നാൽ, ഈ അവകാശവാദങ്ങൾക്ക് അത്ര വലിയ അടിത്തറയൊന്നും ഇല്ലെന്ന് തെളിയിക്കുന്നതാണ് അനുഭവങ്ങൾ. ഇതിൽ, ഒന്നാമത്തേത് കാസർകോടിെൻറ ആതുരസേവന മേഖലയുടെ അവസ്ഥയെക്കുറിച്ചുള്ള തിരിച്ചറിവാണ്, രണ്ടാമത്തേത് കോവിഡിനെ കുറിച്ചും.
കാസർകോടിെൻറ ആരോഗ്യ മേഖലയിലെ പരിമിതികൾ
കഴിഞ്ഞദിവസം ഞങ്ങളുടെ ഹൃദ്രോഗ വിദഗ്ധർ കാസർകോട് മേയ്ത്ര യുനൈറ്റഡ് ഹാർട്ട് സെൻററിൽ ഒരു ഹൃദയശസ്ത്രക്രിയ നടത്തി. ബീറ്റിങ് ഹാർട്ട് സർജറി. കാസർകോട് ജില്ലയിൽനടന്ന ആദ്യത്തെ ബീറ്റിങ് ഹാർട്ട് സർജറിയായിരുന്നു അത്. രണ്ടുമാസം മുമ്പ് കാസർകോട് യുനൈറ്റഡ് ഹോസ്പിറ്റലുമായി സഹകരിച്ച് മേയ്ത്ര യുനൈറ്റഡ് ഹാർട്ട് സെൻറർ എന്ന സ്ഥാപനത്തിന് തുടക്കംകുറിച്ചിരുന്നു. ഈ രണ്ടുമാസക്കാലയളവിൽ പന്ത്രണ്ടോളം ആൻജിയോ പ്ലാസ്റ്റിയും നിർവഹിച്ചു. ഇവയും കാസർകോടിെൻറ ചരിത്രത്തിലെ ആദ്യത്തേതായിരുന്നു. വലിയ നഗരങ്ങളിൽ നൂതന ചികിത്സ സൗകര്യങ്ങൾ ലഭ്യമാകുമ്പോഴും കാസർകോട് പോലുള്ള പ്രദേശങ്ങളിൽ അടിസ്ഥാന ചികിത്സ സൗകര്യങ്ങളുടെ വികസനംപോലും നടന്നിട്ടില്ല.
ഇടപെടലുകൾ അനിവാര്യം
ആഗോളതലത്തിൽ ആതുരസേവന രംഗത്ത് ലഭ്യമായ ഏറ്റവും മികച്ച സംവിധാനങ്ങൾ ഏർപ്പെടുത്തിയാണ് കോഴിക്കോട് മേയ്ത്ര ഹോസ്പിറ്റലിന് തുടക്കംകുറിച്ചത്. എന്നാൽ, ആതുരസേവന രംഗത്ത് സാന്നിധ്യമാകുന്നതിനുമുമ്പ്കോഴിക്കോടിനായി നടത്തിയ ശ്രദ്ധേയ ഇടപെടലായിരുന്നു നടക്കാവ് സ്കൂളിനെ ആധുനികവത്കരിക്കാനുള്ള ശ്രമം. ഒരുനൂറ്റാണ്ടിലധികം പഴക്കമുണ്ടായിരുന്ന ആ പൊതുവിദ്യാലയത്തിൽ, കൃത്യമായ ഇടപെടലുകളിൽ സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉന്നതനിലവാരം നടപ്പാക്കാൻ സാധിക്കുമെന്നും വിദ്യാർഥികളെ കൂടുതൽ നേട്ടങ്ങളിലേക്ക് നയിക്കാൻ സാധിക്കുമെന്നും വ്യക്തമായി. ഈ തുടക്കം മാതൃകയാക്കി 141 സർക്കാർ സ്കൂളുകൾ നവീകരിച്ച് മൂന്നു ലക്ഷത്തിലധികം വിദ്യാർഥികളുടെ ജീവിതംതന്നെ മാറുന്നതിന് സാഹചര്യമുണ്ടായി. ഇന്ത്യയിലാകമാനമുള്ള 12 ലക്ഷം പൊതുവിദ്യാലയങ്ങളിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലൊന്ന് നടക്കാവ് സ്കൂളിനാണ് എന്നതും അഭിമാനാർഹമാണ്.
മികച്ച സൗകര്യങ്ങൾ ലഭ്യമാകാതെ പോകുന്നതാണ് നാടിെൻറ പൊതു പിന്നാക്കാവസ്ഥക്ക് കാരണമെന്നും ഇതേ പിന്നാക്കാവസ്ഥ ആതുരസേവന രംഗത്തുമുണ്ട് എന്ന തിരിച്ചറിവാണ് മേയ്ത്ര എന്ന സങ്കൽപത്തിെൻറ തുടക്കം.
ലോകോത്തര നിലവാരമുള്ള ചികിത്സ സൗകര്യങ്ങൾ സമന്വയിപ്പിച്ചതിലൂടെ മൂന്ന് വർഷങ്ങൾക്കകംതന്നെ മേയ്ത്ര ദക്ഷിണേന്ത്യയിലെതന്നെ ഏറ്റവും മികച്ച നാലാംഘട്ട (Quarternary) ചികിത്സ സംവിധാനങ്ങൾ പ്രദാനം ചെയ്യുന്ന ആശുപത്രികളിലൊന്ന് എന്ന പദവിയിലേക്കുയർന്നുകഴിഞ്ഞു. എത്ര വലിയ സൗകര്യങ്ങൾ, എത്ര മികച്ച രീതിയിൽ സജ്ജീകരിച്ചു എന്നതുകൊണ്ട് മാത്രം ലക്ഷ്യം പൂർത്തിയാകണമെന്നില്ല. സാധാരണക്കാർക്ക് പ്രാപ്യമായ രീതിയിൽ അവരുടെ സമീപത്തേക്ക് ചികിത്സ സംവിധാനങ്ങൾ എത്തിക്കുമ്പോഴാണ് ലക്ഷ്യം പൂർത്തിയാകുന്നത്. ഈ തിരിച്ചറിവിൽനിന്നാണ് മേയ്ത്ര കെയർ നെറ്റ്വർക് എന്ന സങ്കൽപത്തിന് തുടക്കംകുറിച്ചത്. ഈ ലോകാരോഗ്യ ദിനം പിന്നിടുമ്പോൾ മേയ്ത്ര കെയർ നെറ്റ്വർക് എന്ന ഞങ്ങളുടെ ആശയം ഉദ്ദേശ്യലക്ഷ്യങ്ങളെ കൃത്യമായി സ്പർശിച്ചു എന്നത് നൽകുന്ന ചാരിതാർഥ്യം അളവറ്റതാണ്.
കോവിഡ് സൃഷ്ടിച്ച വേർതിരിവ്
ലോകമെമ്പാടും നിലനിൽക്കുന്ന, എന്നാൽ ശ്രദ്ധിക്കാതെപോകുന്ന ഒരു വലിയ വേർതിരിവിനെ ശ്രദ്ധയിലേക്ക് കൊണ്ടുവരാൻ കോവിഡ് സഹായകരമായി. ലോകജനതയിൽ ഒരു വിഭാഗത്തിന് എല്ലായ്പ്പോഴും മികച്ച ആതുരസേവന സൗകര്യങ്ങൾ ലഭിക്കുന്നു, എന്നാൽ വലിയവിഭാഗം ആളുകൾ ഇതിനു പുറത്താണ് എന്നത്. സർക്കാർ സംവിധാനങ്ങളും സ്വകാര്യ സംരംഭങ്ങളുമെല്ലാം പരസ്പരം കൈകോർക്കേണ്ടതിെൻറ ആവശ്യകത കൃത്യമായി തിരിച്ചറിയപ്പെട്ട സന്ദർഭം കൂടിയായിരുന്നു ഇത്. ഐ.സി.യു സേവനം ആവശ്യമായ രോഗികൾ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളായിരുന്നു ഏറ്റവും പ്രധാനം.
ഇത്തരം വെല്ലുവിളിയെ എങ്ങനെ അതിജീവിക്കാമെന്ന ആശങ്കക്ക് ഫലപ്രദമായ പ്രതിവിധി അവതരിപ്പിക്കാൻ മേയ്ത്രക്ക് സാധിച്ചുവെന്നത് അഭിമാനകരമാണ്. കോഴിക്കോട് ജില്ല ഭരണകൂടത്തിെൻറയും ഹെൽത്ത്മിഷെൻറയും സഹകരണത്തോടെ സംസ്ഥാനത്തെ ആദ്യത്തെ ടെലി ഐ.സി.യു സംവിധാനം കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ഏർപ്പെടുത്താനായി. ബീച്ച് ഹോസ്പിറ്റലിലെ ഐ.സി.യുവിൽ അതത് സമയെത്ത ഡോക്ടർമാരുടെയും നഴ്സുമാരുടെയും സഹകരണത്തോടെ ഉചിത ചികിത്സ ലഭ്യമാക്കി. ബീച്ച് ആശുപത്രിയിലെ ഇൻറൻസിവിസ്റ്റുകളുടെ അഭാവം സാങ്കേതിക വിദ്യകളുടെ സാധ്യതകൾ ഉപയോഗിച്ച് മറികടക്കാൻ സാധിച്ചത് ആതുരസേവനരംഗത്ത് പുതിയ കാൽവെപ്പായിരുന്നു.
ഈ സാധ്യത മനസ്സിലാക്കിയതിനെതുടർന്ന് മേയ്ത്ര കെയർ നെറ്റ്വർക്കിെൻറ ഭാഗമായി കാസർകോട് ജില്ലയിലും സമാന ഇടപെടൽ നടത്തുകയാണ്. മേയ്ത്ര കെയർ നെറ്റ്വർക്കിെൻറ തുടക്കംമാത്രമാണിത്. രാജ്യത്തിെൻറ വിവിധങ്ങളായ മേഖലകളിൽ, ആതുരസേവന സൗകര്യങ്ങളുടെ മികച്ച ലഭ്യത അപ്രാപ്യമായ കോടിക്കണക്കിന് ജനത ഇപ്പോഴുമുണ്ടെന്ന തിരിച്ചറിവ് ഞങ്ങൾക്കുണ്ട്. സമീപഭാവിയിൽതന്നെ ഇത്തരത്തിലുള്ളവരുടെ സമീപത്തേക്കെത്താനും അർഹതപ്പെട്ട ചികിത്സസൗകര്യങ്ങൾ ലഭ്യമാക്കാൻ സാധിക്കുമെന്ന ആത്മവിശ്വാസവും ഉണ്ട്. വെല്ലുവിളികളുടെ നാളുകളിൽ, ഈ ലോകാരോഗ്യ ദിനം ആതുരസേവനം എല്ലാവർക്കും പ്രാപ്യമാകുന്ന നല്ല നാളെകൾക്ക് തുടക്കംകുറിക്കാനുള്ളതാവട്ടെയെന്ന്ആശംസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.