റിയാദിൽ ഇന്ന് താപനില ആറു ഡിഗ്രിയിലെത്തും
text_fieldsജിദ്ദ: റിയാദ് മേഖലയിൽ ഞായറാഴ്ച കുറഞ്ഞ താപനില ആറു ഡിഗ്രി സെൽഷ്യസായി കുറയുമെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം വിദഗ്ധൻ അഖീൽ അൽഅഖീൽ പറഞ്ഞു. അൽ അഖ്ബാരിയ ടെലിവിഷനുമായി നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. റിയാദ് മേഖലയിൽ തണുത്ത കാറ്റ് വീശും. റിയാദിനു പുറമെ രാജ്യത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ താപനില കുറയുന്നത് തുടരുമെന്നും അൽഅഖീൽ പറഞ്ഞു. ശനിയാഴ്ച റിയാദിലെ ഏറ്റവും കുറഞ്ഞ താപനില 12 ഡിഗ്രി സെൽഷ്യസാണ്. ഞായറാഴ്ച താപനില ആറ് ഡിഗ്രി സെൽഷ്യസായി കുറയും. തണുത്ത അന്തരീക്ഷവും വടക്ക്, വടക്കുപടിഞ്ഞാറൻ കാറ്റുമാണ് ഇതിനു കാരണം. വടക്കൻ അതിർത്തി പ്രദേശങ്ങളായ അൽജൗഫ്, തബൂക്ക്, ഹാഇൽ, ഖസീം, കിഴക്കൻ മേഖല എന്നിവിടങ്ങളിലും ഇതു ബാധിക്കും. തണുപ്പ് കൂടാൻ സാധ്യതയുള്ളതിനാൽ എല്ലാവരും ആവശ്യമായ മുൻകരുതലെടുക്കണമെന്നും കാലാവസ്ഥ വിദഗ്ധർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.