വർത്തമാന ഇന്ത്യ ഉൾക്കൊള്ളേണ്ടത് ഗാന്ധിയൻ മൂല്യങ്ങളെ –ഐ.ഒ.സി
text_fieldsദമ്മാം: ഇന്ത്യയിലെ ഭരണാധികാരികൾ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും ഏകാധിപത്യത്തിൽ പ്രചോദിതരായ സവർണ ഫാഷിസ്റ്റുകൾ നടത്തുന്ന ആക്രമണങ്ങളിൽനിന്നും വർത്തമാന ഇന്ത്യയെ രക്ഷിക്കാൻ ഗാന്ധിയൻ മൂല്യങ്ങൾക്കേ കഴിയൂ എന്ന് ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (ഐ.ഒ.സി) സംഘടിപ്പിച്ച ഗാന്ധി ജയന്തി ദിനാഘോഷ പരിപാടിയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
ഗാന്ധി ജയന്തി ദിനാഘോഷം മാധ്യമ പ്രവർത്തകനും സാമൂഹിക പ്രവർത്തകനുമായ സയ്യിദ് അബ്ദുല്ല രിസ്‌വി ഉദ്‌ഘാടനം ചെയ്തു. ഐ.ഒ.സി സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി അൽ അർക്കാൻ അധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി ഹിമാൻഷ്യു വ്യാസ്, ഐ.ഒ.സി സെക്രട്ടറി ഡോ. ആരതി കൃഷ്ണ എന്നിവരുടെ ഗാന്ധി ജയന്തി സന്ദേശങ്ങൾ യോഗത്തിൽ വായിച്ചു.
ദമ്മാം ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ സുനിൽ മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.ഫൈസൽ ഷെരീഫ്, അഡ്വ. അയ്മൻ, മൻസൂർ പള്ളൂർ, പി.എം. നജീബ്, ആൽബിൻ ജോസഫ്, നിഹാൽ, ഇക്ബാൽ കോവൂർ കർണാടക, ഹസ്നൈൻ ഉത്തർപ്രദേശ്, അബ്ദുൽ സത്താർ തമിഴ്‌നാട്, ഖദീജ ടീച്ചർ എന്നിവർ സംബന്ധിച്ചു.
'മഹാത്മാ ഗാന്ധി റോഡ്' എന്ന ഹ്രസ്വ ചിത്രം ചടങ്ങിൽ പ്രദർശിപ്പിച്ചു. ന്യുയോർക് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിൽ മികച്ച ഡോക്യുമെൻററിക്കുള്ള അവാർഡ് ലഭിച്ച സംവിധായകൻ ശരതാണ് ചിത്രം സംവിധാനം ചെയ്തത്. ഐ.ഒ.സി മിഡിൽ ഈസ്റ്റ് കൺവീനർ മൻസൂർ പള്ളൂരാണ് നിർമാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.