ടോസ്റ്റ് മാസ്റ്റേഴ്സ് ഉന്നത പദവി നേടി മലയാളി അധ്യാപിക
text_fieldsജുബൈൽ: ടോസ്റ്റ് മാസ്റ്റേഴ്സ് ഉന്നത പദവി കരസ്ഥമാക്കി പ്രവാസി മലയാളി അധ്യാപിക. തൃശൂർ സ്വദേശിയും ജുബൈലിലെ സ്വകാര്യ കമ്പനിയിൽ എൻജിനീയറുമായ പ്രമീള പ്രകാശിെൻറ ഭാര്യയും ചെറുതുരുത്തി സ്വദേശി രാജൻ ജോൺ - സാലി ദമ്പതികളുടെ മകളുമായ എൽന രാജനാണ്(32) ഉന്നത പദവിയായ ഡിസ്റ്റിങ്ഷ്ഡ് ടോസ്റ്റ് മാസ്റ്റർ (ഡി.ടി.എം) കരസ്ഥമാക്കിയത്. ജുബൈലിൽ നിന്നും ഇതേ പദവി ലഭിക്കുന്ന രണ്ടാമത്തേതും പ്രായം കുറഞ്ഞതുമായ വനിതയാണ് എൽന രാജൻ.
സൗദിയിൽ ജനിച്ചു വളർന്ന എൽന ദമ്മാം ഇൻറർനാഷനൽ സ്കൂളിൽ പഠനം പൂർത്തിയാക്കിയ ശേഷം കോയമ്പത്തൂർ നിർമല കോളജിൽ നിന്ന് ഹ്യൂമൻ റിസോഴ്സ് ബിരുദവും ബഹ്റൈൻ ബിറ്റ്സ് ബിലാനി കോളജിൽ നിന്ന് എം.ബി.എയും എജുക്കേഷനൽ സൈക്കോളജിയിൽ ഡിപ്ലോമയും കരസ്ഥമാക്കി. നിലവിൽ മറിയ ഇൻറർനാഷനൽ സ്കൂളിൽ അധ്യാപികയാണ്. ടോസ്റ്റ് മാസ്റ്റേഴ്സിെൻറ പെരിയാർ ക്ലബ്ബിൽ 2015ൽ അംഗത്വമെടുക്കുകയും അഞ്ച് വർഷത്തെ കഠിനാധ്വാനവും പ്രവർത്തന മികവും കൊണ്ട് ഡി.ടി.എം പദവി കരസ്ഥമാക്കുകയും ആയിരുന്നു. ജുബൈലിൽ സ്ത്രീകൾക്ക് മാത്രമായ രണ്ടാമത്തെ ക്ലബ് ഉണ്ടാക്കുന്നതിൽ ചുക്കാൻ പിടിക്കുകയും അതിെൻറ സ്ഥാപക അധ്യക്ഷയായി സേവനം അനുഷ്ഠിക്കുകയും ചെയ്തു. വിവിധ പ്രസംഗമത്സരങ്ങളിൽ ജേതാവായി. യുവ വ്യവസായ സംഭകർക്ക് വേണ്ടി സെമിനാറുകൾ സംഘടിപ്പിക്കാറുണ്ട്. കവിത എഴുതുന്നു. മക്കൾ: വിയൻ, വിയര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.