Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിൽ ടൂറിസം...

സൗദിയിൽ ടൂറിസം വിദ്യാഭ്യാസത്തിന്​ തുടക്കം

text_fields
bookmark_border
Tourism education started in Saudi Arabia
cancel

ജി​ദ്ദ: സൗ​ദി​യി​ൽ ടൂ​റി​സം വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ത്തി​ന്​ തു​ട​ക്കം കു​റി​ച്ചു. സ്​​കൂ​ൾ, യൂ​നി​വേ​ഴ്​​സി​റ്റി വി​ദ്യാ​ർ​ഥി​ക​ളെ ല​ക്ഷ്യ​മി​ട്ടാ​ണ്​ ഇ​ങ്ങ​നെ​യൊ​രു സം​രം​ഭം​ സൗ​ദി ടൂ​റി​സം വ​കു​പ്പ് ​ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. തൊ​ഴി​ൽ വി​പ​ണി​ക്ക് ആ​വ​ശ്യ​മാ​യ ജോ​ലി​ക​ളി​ൽ ചേ​രു​ന്ന​തി​ന് യൂ​നി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​നാ​വ​സ​ര​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​ന് പ്ര​ധാ​ന ദേ​ശീ​യ അ​ന്ത​ർ​ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്കാ​ൻ​ സം​രം​ഭ​ത്തി​ലൂ​ടെ ശ്ര​മി​ക്കു​മെ​ന്ന്​ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധം വ​ള​ർ​ത്തു​ക​യും അ​വ​രു​ടെ ഭാ​വി യാ​ത്ര​യെ ടൂ​റി​സം വി​ദ്യാ​ഭ്യാ​സ പാ​ത​ക​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നാ​ണി​ത്​.

ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി മേ​ഖ​ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ​ത്തി​െൻറ ഗു​ണ​നി​ല​വാ​രം ഉ​യ​ർ​ത്തു​ക, സൗ​ദി​യി​ലെ പ്ര​തി​ഭ​ക​ളെ പി​ന്തു​ണ​ക്കു​ക​യും അ​വ​രു​ടെ ക​ഴി​വു​ക​ൾ വി​ക​സി​പ്പി​ക്കു​ക​യും ചെ​യ്യു​ക, വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​പ്ത​രും യോ​ഗ്യ​രു​മാ​ക്കു​ക​യും ചെ​യ്യു​ക എ​ന്നി​വ ഈ ​സം​രം​ഭ​ത്തി​െൻറ ല​ക്ഷ്യ​മാ​​ണെ​ന്നും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ടൂ​റി​സം, ഹോ​സ്പി​റ്റാ​ലി​റ്റി, ടൂ​റി​സ്​​റ്റ്​ മാ​ർ​ഗ നി​ർ​ദേ​ശം, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സ​ത്തി​ൽ ഡി​പ്ലോ​മ, മൗ​ണ്ട​യ്​​ൻ റി​സോ​ർ​ട്ട് മാ​നേ​ജ്‌​മെൻറ്​ ഡി​പ്ലോ​മ എ​ന്നി​വ ടൂ​റി​സം വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ത്തി​ലു​ൾ​പ്പെ​ടും. കി​ങ്​ ഫ​ഹ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി ഓ​ഫ് പെ​ട്രോ​ളി​യം ആ​ൻ​ഡ് മി​ന​റ​ൽ​സ്​ അ​ട​ക്കം​ നി​ര​വ​ധി സ​ഹ​ക​ര​ണ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​ര​ണ ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച​താ​യും മ​ന്ത്രാ​ല​യം വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinews
News Summary - Tourism education started in Saudi Arabia
Next Story