സൂഖ് ഉക്കാദ് സ്ഥിരം ടൂറിസ്റ്റ് പട്ടണമാക്കും -ടൂറിസം മേധാവി
text_fieldsജിദ്ദ: സൂഖ് ഉക്കാദിനെ സ്ഥിരം ടൂറിസ്റ്റ്^സാംസ്കാരിക കേന്ദ്രമാക്കുന്നതിനുള്ള വികസന പദ്ധതികളാണ് മേഖലയിലെ വിവിധ ഗവൺമെൻറ് വകുപ്പുകളുമായി സഹകരിച്ച് പ്രദേശത്ത് നടപ്പിലാക്കിവരുന്നതെന്ന് ടൂറിസം പുരാവസ്തു ജനറൽ അതോറിറ്റി മേധാവി അമീർ സുൽത്താൻ ബിൻ അബ്ദുൽ അസീസ് വ്യക്തമാക്കി. മക്ക ഗവർണർ അമീർ ഖാലിദ് അൽഫൈസൽ നടപ്പിലാക്കിയ പ്രവർത്തനങ്ങളുടെ തുടർച്ചയാണ് സൂഖ് ഉക്കാദിൽ നടന്നുവരുന്നത്. മേള വ്യവസ്ഥാപിതമാക്കുന്നതിനു പുറമെ മറ്റ് പല പദ്ധതികളും നടപ്പിലാക്കുന്നുണ്ട്. സൗദി ഭരണാധികാരി സൽമാൻ രാജാവ് നൽകിവരുന്ന സഹായവും പുരാവസ്തു സംരക്ഷണത്തിനു നൽകിവരുന്ന പ്രാധാന്യവും ടൂറിസം മേധാവി എടുത്തു പറഞ്ഞു.
അറേബ്യൻ ഉപ ദീപിലെ മനുഷ്യ ചരിത്രത്തിെൻറ ഭാഗമാണ് സുഖ് ഉക്കാദ്. പുരാതന കാലെത്ത പ്രധാന സൂഖുകളിലൊന്നാണിത്. ഇതിെൻ ചരിത്രപ്രാധാന്യം അടിസ്ഥാനമാക്കിയുള്ള വികസനമാണ് മക്ക ഗവർണറേറ്റ്, ത്വാഇഫ് ഗവർണറേറ്റ്, താഇഫ് മുനിസിപ്പാലിറ്റി എന്നിവയുമായി സഹകരിച്ച് നടപ്പിലാക്കി വരുന്നത്. പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് പ്രവാചകൻ സന്ദർശിച്ച ഇടമാണിത്. ചരിത്രാവശിഷ്ടങ്ങൾ സംരക്ഷിച്ചുവരുന്നുമുണ്ട്. സൂഖ് ഉക്കാദിനെക്കുറിച്ച കൂടുതൽ പഠനങ്ങൾ നടന്നുവരുന്നുണ്ടെന്നും ടൂറിസം മേധാവി പറഞ്ഞു.
ചരിത്ര പട്ടണമാകുന്നതോടെ കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കാനാകും. ഹോട്ടൽ, കഫേകൾ, കടകൾ, കരകൗശല കേന്ദ്രങ്ങൾ, ഒാപൺ മാർക്കറ്റ്, മാർക്കറ്റിങ് വില്ലേജ്, പുരാവസ്തു സൂഖ് എന്നീ മേഖലയിൽ നിക്ഷേപമിറക്കാൻ അവസരമുണ്ടാകും. ദേശീയ പരിവർത്തന പദ്ധതിയുടെ ഭാഗമായി ടൂറിസം വകുപ്പിന് കീഴിൽ നടപ്പിലാക്കുന്ന പ്രധാന പദ്ധതികളിലൊന്നാണ് സൂഖ് ഉക്കാദ് വികസനം. വിവിധ മേഖലകളിലെ പൈതൃക, സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിെൻറ ഭാഗമായാണിത്. പുരാവസ്തു സാംസ്കാരിക കേന്ദ്രങ്ങളുടെ സംരക്ഷണത്തോടൊപ്പം ധാരാളം വിനോദസഞ്ചാരികളെയും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നുണ്ട്. 10 ദശലക്ഷം ചതുരശ്രമീറ്റിൽ നീണ്ടുകിടക്കുന്നതാണ് ഉക്കാദ് പട്ടണം. ഇതിെൻറ മുഴുവൻ ഘട്ടങ്ങളിലായുള്ള മൊത്തം നിക്ഷേപം 3.7 ബില്യൺ റിയാൽ വരും. ഇതിൽ 23 ശതമാനം ഗവൺമെൻറിെൻറയും 77 ശതമാനം സ്വകാര്യമേഖലയുടെയും മുതൽ മുടക്കാകും. വർഷത്തിൽ 266000 സന്ദർശകരെത്തുമെന്നും 377 ദശലക്ഷം വരുമാനമുണ്ടാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 4400 പുതിയ തൊഴിലവസരങ്ങളുണ്ടാകും. 1250 ഹോട്ടൽ മുറികളും 130 താമസ യൂനിറ്റുകളും പദ്ധതിയുടെ ഭാഗമായുണ്ടാകും. നിരവധി പദ്ധതികൾ ഇതിനകം നടപ്പിലാക്കിയിട്ടുണ്ട്. 69.4 ദശലക്ഷം റിയാൽ ചെലവ് വരുന്ന 2000 ചതു.മീറ്ററിലുള്ള ഹാൾ, 73 ദശലക്ഷം ചെലവ് വരുന്ന 10000 ചതുരശ്ര മീറ്ററിലുള്ള ഇസ്ലാമിക് ചരിത്ര മ്യൂസിയം, എക്സിബിഷൻ കോൺഫറൻസ് സെൻറർ, വിവിധ ആവശ്യങ്ങൾക്കായുള്ള ഹാളുകൾ തുടങ്ങിയ ഇനി നടപ്പിലാക്കാനുള്ള പദ്ധതികളിലുൾപ്പെടുമെന്നും ടൂറിസം മേധാവി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.