ടൂറിസം മേഖലയിൽ സ്വദേശി ജീവനക്കാരുടെ എണ്ണം കാൽലക്ഷത്തിലധികമായി
text_fieldsറിയാദ്: സൗദി വിനോദ സഞ്ചാരമേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി പൗരരുടെ എണ്ണം കാൽലക്ഷത്തിലധികമായി. ഈ വർഷം രണ്ടാം പാദത്തിൽ ടൂറിസം മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ഏകദേശം 2,46,000 എത്തിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് വെളിപ്പെടുത്തി. ഈ മേഖലയിലെ മൊത്തം തൊഴിലാളികളുടെ 25.6 ശതമാനമാണിത്. സൗദിയിതര തൊഴിലാളികളുടെ എണ്ണം 7,13,200 ആണ് (74.4 ശതമാനം). ടൂറിസം പ്രവർത്തനങ്ങളിലെ മൊത്തം തൊഴിലാളികളുടെ എണ്ണം 9,59,000 കവിഞ്ഞിട്ടുണ്ട്. 2023ലെ പാദത്തെ അപേക്ഷിച്ച് 5.1ശതമാനം വർധനവുള്ളതായും അതോറിറ്റി സൂചിപ്പിച്ചു. ടൂറിസം പ്രവർത്തനങ്ങളിലെ പുരുഷ തൊഴിലാളികളുടെ എണ്ണം 8,31,000 ആണ്. 86.6 ശതമാനം. സ്ത്രീകളുടെ എണ്ണം ഏകദേശം 1,28,000 ആണ്. അഥവാ മൊത്തം ആളുകളുടെ 13.4 ശതമാനമെന്നും അതോറിറ്റി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.