ടൂറിസം: ഏകീകൃത മുൻകരുതൽ നടപടികൾക്ക് ധാരണ
text_fieldsജിദ്ദ: ടൂറിസം പുനരുജ്ജീവിപ്പിക്കുന്നതിന് അന്താരാഷ്ട്ര അതിർത്തികൾ തുറക്കാൻ വേണ്ട പൊതുചട്ടക്കൂട്ട് ഒരുക്കാനും മേഖലയിൽ സുരക്ഷിതമായ യാത്രകൾക്ക് നടപടികൾ സ്വീകരിക്കാനും അന്താരാഷ്ട്ര ടൂറിസം ഓർഗനൈസേഷനിലെ മിഡിൽ ഇൗസ്റ്റ് അംഗരാജ്യങ്ങൾ ധാരണയായി.
റിയാദിൽ ലോക ടൂറിസം ഒാർഗനൈസേഷെൻറ മിഡിൽ ഇൗസ്റ്റ് പ്രാദേശിക ഒാഫിസ് ആസ്ഥാനത്ത് നടന്ന 13ാമത് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനത്തിലെത്തിയത്. ടൂറിസം മേഖല പുതുയുഗത്തിലേക്ക് കടക്കുേമ്പാൾ സ്വീകരിക്കേണ്ട പരിഹാരങ്ങളും നടപടിക്രമങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പൊതു-സ്വകാര്യ മേഖലകളിൽനിന്നുള്ള പ്രമുഖരുടെ പങ്കാളിത്തത്തോടെ നടന്ന യോഗത്തിൽ 60ൽ അധികം ടൂറിസം വക്താക്കളും 16 ടൂറിസം മന്ത്രിമാരും പെങ്കടുത്തു. മിഡിൽ ഈസ്റ്റ് ടൂറിസം മേഖലയിലെ പുരോഗതിക്ക് പുതിയപാത സൃഷ്ടിക്കുന്ന സുപ്രധാന പ്രഖ്യാപനത്തിെൻറ ഭാഗമാകാൻ കഴിഞ്ഞതിൽ സൗദി അറേബ്യ അഭിമാനിക്കുന്നതായി ടൂറിസം മന്ത്രി അഹമ്മദ് അൽ ഖത്തീബ് പറഞ്ഞു.
കൊറോണ വൈറസിൽനിന്ന് കരകയറുക മാത്രമല്ല, ടൂറിസം രംഗത്ത് സഹകരണത്തിെൻറയും ഏകോപനത്തിെൻറയും പുതിയൊരു പ്രാദേശിക സംസ്കാരം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.