ടൂറിസ്റ്റുകളെ മാടിവിളിച്ച് നജ്റാനിലെ റൗ ം മല
text_fieldsറിയാദ്: റൗ ം മലയിൽ നിന്നുള്ള കാഴ്ച ഹൃദയഹാരിയാണ്. ദക്ഷിണ സൗദിയിലെ നജ്റാൻ പട്ടണത്തിലേക്ക് ടൂറിസ്റ്റുകളെ മാടിവിളിക്കുകയാണ് ഇൗ പ്രകൃതിദത്ത ശക്തിദുർഗം. തെക്ക് പടിഞ്ഞാറൻ അതിർത്തിയിൽ യമനോട് തൊട്ടുകിടക്കുന്ന നജ്റാൻ മേഖലയിലേക്ക് അടുത്തിടെ വിനോദ സഞ്ചാരികൾ ആകർഷിക്കപ്പെടാൻ കാരണങ്ങളിലൊന്ന് റൗം മലയുടെ നെറുകയിൽ നിന്നുള്ള ആകാശ കാഴ്ചയുടെ ചാരുതയാണ്.
കടൽനിരപ്പിൽ നിന്ന് 1,000 മീറ്റർ ഉയരത്തിൽ, റൗ ം കുന്നിെൻറ നെറുകയിൽ പൗരാണിക മനുഷ്യ നിർമിതിയായ ഒരു കോട്ടയും സൗധവവുമുണ്ട്. പ്രാചീന മനുഷ്യവാസത്തിെൻറ ശേഷിപ്പായി ചതുരക്കല്ലുകളാൽ പടുത്ത ചുറ്റുമതിലാണ് കോട്ടയുടെ പ്രധാന ഭാഗം. മനോഹരമായ മുകപ്പുകളാൽ അലംകൃതമായ കോട്ടയുടെ മുകളിൽ കയറി നിന്നാണ് ചുവടെ ഭൂമിയിൽ പടർന്നുകിടക്കുന്ന വിസ്മയ കാഴ്ചകളിലേക്ക് പക്ഷിനേത്രം തുറക്കേണ്ടത്. കോട്ടക്കുള്ളിലെ സൗധത്തിൽ അഞ്ച് മുറികളുണ്ട്. മുറികളിലെ കിളിവാതിലുകളിലൂടെയും വിസ്മയ കാഴ്ചയെ ഉള്ളിലേറ്റാം. ഇൗത്തപ്പന മരം കൊണ്ട് നിർമിച്ച മേൽക്കൂരയും ഗോവണിയും കെട്ടിടത്തിെല വിസ്മയങ്ങളാണ്.
റൗ ം മല നിൽക്കുന്നത് മേഖലയിലെ ഏറ്റവും ഉയരം കൂടിയ അബു ഹംദാൻ പർവതനിരയോട് ചേർന്നാണ്. ഇൗ മലഞ്ചെരിവ് താഴ്ന്നിറങ്ങി അവസാനിക്കുന്നത് നജ്റാൻ താഴ്വരയിലെ നീർച്ചാലുകളിലും. മഴ പെയ്യുേമ്പാൾ ഇൗ ചാലുകളിൽ നിറയുന്ന വെള്ളം തടഞ്ഞുനിറുത്തി കൃഷിക്ക് ഉപയോഗിക്കാൻ നിർമിച്ച അണക്കെട്ടുകൾ മറ്റൊരു ആകർഷണമാണ്. മലമുകളിൽ നിന്നുള്ള കാഴ്ചയിൽ ഇൗ ജലസംഭരണികളുടെ അഴകളവുകളും ചന്തമേറ്റുന്നു. പൗരാണികതയും പ്രകൃതിയ രമണീയതയും ഇഴകോർക്കുന്ന റൗം മലയിൽ നിന്ന് ആകാശകാഴ്ചയിൽ അൽഹുദും, അൽഖബിൽ, ജെർബ എന്നീ പൈതൃക ഗ്രാമങ്ങളുടെ കാഴ്ചയും നിറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.