ടൊയോട്ട അന്താരാഷ്ട്ര റാലിക്ക് തുടക്കം
text_fieldsജിദ്ദ: 19ാമത് ഹാഇൽ ടൊയോട്ട അന്താരാഷ്ട്ര റാലിക്ക് തുടക്കം. മേഖല ഗവർണർ അമീർ അബ്ദുൽ അസീസ് ബിൻ സഅദ് ബിൻ അബ്ദുൽ അസീസ് റാലി ഫ്ലാഗ് ഒാഫ് ചെയ്തു. ഹാഇൽ മേഖല വികസന അതോറിറ്റിയുടെയും സൗദി ഫെഡറേഷൻ ഓഫ് മോട്ടോഴ്സ് ആൻഡ് മോട്ടോർ സൈക്കിൾസിെൻറയും സഹകരണത്തോടെ കായിക മന്ത്രാലയമാണ് പ്രശസ്തരായ മരുഭൂ കാറോട്ട ഡ്രൈവർമാർ അണിനിരക്കുന്ന റാലി സംഘടിപ്പിക്കുന്നത്.
ഹാഇൽ മഖ്വാ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ സൗദി ഫെഡറേഷൻ ഓഫ് മോട്ടോഴ്സ് ആൻഡ് മോട്ടോർ സൈക്കിൾസ് പ്രസിഡൻറ് അമീർ ഖാലിദ് ബിൻ സുൽത്താൻ അൽഫൈസൽ, ഡെപ്യൂട്ടി ഗവർണർ, മേഖല വികസന അതോറിറ്റി വൈസ് പ്രസിഡൻറ് അമീർ ഫൈസൽ ബിൻ ഫഹദ് ബിൻ മുഖ്രിൻ എന്നിവർ സന്നിഹിതരായിരുന്നു. മേഖലയിൽ അന്താരാഷ്ട്ര റാലി സംഘടിപ്പിക്കുന്നതിലെ പ്രാധാന്യം ഗവർണർ വിശദീകരിച്ചു. കഴിഞ്ഞ 19 വർഷം ഹാഇലിൽ ഇങ്ങനെയൊരു മത്സരം സംഘടിപ്പിച്ചത് വലിയ സന്തോഷമുണ്ടാക്കുന്നു. തുടക്കം മുതൽ റാലിക്ക് മേഖല വ്യതിരിക്തമായ അനുഭവം നൽകിയതായും ഗവർണർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.