Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രാ​ഫി​ക്...

ട്രാ​ഫി​ക് ന​ട​പ​ടി​ക​ൾ ഫ​ലം കാ​ണു​ന്നു: സൗ​ദി​യി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 40 ശ​ത​മാ​നം വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ

text_fields
bookmark_border
ട്രാ​ഫി​ക് ന​ട​പ​ടി​ക​ൾ ഫ​ലം കാ​ണു​ന്നു:  സൗ​ദി​യി​ൽ 10 വ​ർ​ഷ​ത്തി​നി​ടെ കു​റ​ഞ്ഞ​ത്   40 ശ​ത​മാ​നം വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ
cancel
camera_alt

സൗ​ദി​യി​ലു​ണ്ടാ​യ റോ​ഡ​​പ​ക​ട​ങ്ങ​ളി​ലൊ​ന്ന്​ (ഫ​യ​ൽ)

അ​നീ​സു​ദ്ദീ​ൻ ചെ​റു​കു​ള​മ്പ്

യാം​ബു: സൗ​ദി അ​റേ​ബ്യ​യി​ൽ വാ​ഹ​നാ​പ​ക​ട മ​ര​ണ​ങ്ങ​ൾ കു​റ​ഞ്ഞു​വ​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. 2013 മു​ത​ൽ 2022 വ​രെ 10 വ​ർ​ഷ​ത്തി​നി​ടെ റോ​ഡ​പ​ക​ട മ​ര​ണ​നി​ര​ക്ക് 40 ശ​ത​മാ​നം കു​റ​ഞ്ഞ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. 2013ൽ ​രാ​ജ്യ​ത്ത്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത 7,000ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ളി​ൽ 4,555 പേ​രാ​ണ് റോ​ഡ​പ​ക​ട​ങ്ങ​ളി​ൽ മ​രി​ച്ച​ത്. 39,000ത്തി​ല​ധി​കം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റു. ഇ​തി​ൽ 24,000 പേ​രാ​ണ് വാ​ഹ​നാ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. എ​ന്നാ​ൽ അ​തി​ന്​ ശേ​ഷം വാ​ർ​ഷി​ക ക​ണ​ക്കി​ൽ ഈ ​നി​ര​ക്കു​ക​ളി​ൽ കു​റ​വ്​ വ​രു​ന്ന​താ​യാ​ണ്​ കാ​ണു​ന്ന​ത്. 2030ഓ​ടെ റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​കു​ന്ന മ​ര​ണ​ങ്ങ​ൾ 50 ശ​ത​മാ​നം കു​റ​ക്കു​ക എ​ന്ന ആ​ഗോ​ള ല​ക്ഷ്യ​ത്തി​ലേ​ക്ക് സൗ​ദി അ​തി​വേ​ഗം അ​ടു​ക്കു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.

രാ​ജ്യ​ത്തെ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ളും ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ളും റോ​ഡ്സു​ര​ക്ഷ സം​വി​ധാ​ന​ങ്ങ​ളും ഏ​റെ ഫ​ലം ക​ണ്ട​താ​യി വി​ല​യി​രു​ത്തു​ന്നു. റോ​ഡ​പ​ക​ട​ങ്ങ​ൾ മൂ​ല​മു​ണ്ടാ​വു​ന്ന മ​ര​ണ​നി​ര​ക്ക് 50 ശ​ത​മാ​നം കു​റ​ക്കു​ക​യെ​ന്ന അ​ന്താ​രാ​ഷ്​​ട്ര ല​ക്ഷ്യ​ത്തി​ലെ​ത്താ​ൻ സൗ​ദി​ക്ക് ഇ​നി 10 ശ​ത​മാ​നം മാ​ത്രം പൂ​ർ​ത്തി​യാ​ക്കി​യാ​ൽ മ​തി​യെ​ന്നും ക​ണ​ക്കു​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു. അ​തി​വേ​ഗം ല​ക്ഷ്യ​ത്തി​ലെ​ത്താ​നു​ള്ള ബൃ​ഹ​ത്താ​യ പ​ദ്ധ​തി​ക​ളാ​ണ് രാ​ജ്യം ട്രാ​ഫി​ക് രം​ഗ​ത്ത് ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

സൗ​ദി​യു​ടെ സ​മ്പൂ​ർ​ണ വി​ക​സ​ന പ​ദ്ധ​തി​യാ​യ ‘വി​ഷ​ൻ 2030’ലെ ​ല​ക്ഷ്യ​ങ്ങ​ളി​ൽ ട്രാ​ഫി​ക് രം​ഗ​ത്തെ സു​ര​ക്ഷ​യൊ​രു​ക്കാ​നു​ള്ള വി​ക​സ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പാ​ക്കി​വ​രു​ന്ന​തും ഏ​റെ ഫ​ലം ക​ണ്ട​താ​യി വി​ല​യി​രു​ത്തു​ന്നു. ഒ​രു ല​ക്ഷ​ത്തി​ൽ എ​ട്ട്​ മ​ര​ണം എ​ന്ന നി​ല​യി​ൽ മൂ​ന്നി​ൽ ര​ണ്ട് ശ​ത​മാ​ന​മാ​യി കു​റ​​ക്കാ​നു​ള്ള ശ്ര​മ​മാ​ണ്​ വി​ജ​യം കാ​ണു​ന്ന​തെ​ന്ന്​ ട്രാ​ഫി​ക് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. അ​പ​ക​ട മ​ര​ണ​ങ്ങ​ളു​ടെ​യും പ​രി​ക്കു​ക​ളു​ടെ​യും നി​ര​ക്കും ഭൗ​തി​ക ന​ഷ്​​ട​ങ്ങ​ളാ​ൽ ഉ​ണ്ടാ​വു​ന്ന സാ​മ്പ​ത്തി​ക പ്ര​ശ്ന​ങ്ങ​ളും ഇ​ല്ലാ​താ​ക്കാ​ൻ അ​ധി​കൃ​ത​ർ ട്രാ​ഫി​ക് പ​രി​ഷ്‌​ക​ര​ണ​ങ്ങ​ൾ വ​രു​ത്തു​ന്ന​തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്നു.

ട്രാ​ഫി​ക് നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കു​ള്ള ശി​ക്ഷ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ​യാ​ണ് അ​പ​ക​ട​ങ്ങ​ൾ ഗ​ണ്യ​മാ​യി കു​റ​യാ​ൻ കാ​ര​ണ​മാ​യ​ത്. എ​ല്ലാ റോ​ഡു​ക​ളി​ലും ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​വും നി​രീ​ക്ഷ​ണ​വും ശ​ക്ത​മാ​ക്കു​ന്ന​തി​ന് പു​റ​മെ ഗ​താ​ഗ​ത ലം​ഘ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു​ള്ള വി​വി​ധ കാ​മ്പ​യി​നു​ക​ളും ആ​ധു​നി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കി​യ ട്രാ​ഫി​ക് പ​രി​ഷ്ക​ര​ണ​ങ്ങ​ളും ഏ​റെ ഫ​ലം ക​ണ്ടു. റോ​ഡ​പ​ക​ട​ങ്ങ​ൾ കു​റ​ച്ചു​കൊ​ണ്ടു​വ​രു​ന്ന​തി​നും ഗ​താ​ഗ​ത സൗ​ക​ര്യ​ങ്ങ​ൾ കാ​ലോ​ചി​ത​മാ​യി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും ‘വി​ഷ​ൻ 2030’​ന്‍റെ ഭാ​ഗ​മാ​യി വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളാ​ണ് ആ​വി​ഷ്ക​രി​ച്ചി​ട്ടു​ള്ള​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:yamboo
News Summary - Traffic measures result in: 10-year low in Saudi Arabia 40 percent of car accident deaths
Next Story