പെൺവാണിഭം: ദമ്മാമിൽ മൂന്ന് മലയാളികളടക്കം ഏഴു പേർ പിടിയിൽ
text_fieldsദമ്മാം: മലയാളികളുടെ നേതൃത്വത്തിലുള്ള പെൺവാണിഭ സംഘത്തെ ദമ്മാമിലെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തു. കോഴിക്കോട് സ്വദേശികളായ രണ്ട് പേരും, ഒരു എറണാകുളം സ്വദേശിയും ആഫ്രിക്കൻ വംശജരായ നാല് സ്ത്രീകളുമാണ് പൊലീസ് പിടിയിലായത്. സ്ത്രീകളെ കൂടെ താമസിപ്പിച്ച് ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയായിരുന്നു ഇവർ ചെയ്തിരുന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് ദിവസങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിലാണ് സംഘത്തെ വലയിലാക്കിയത്.
അനധികൃത താമസക്കാരായ നാല് ആഫ്രിക്കൻ വംശജരായ സ്ത്രീകളാണ് ഇവരോടൊപ്പം ഉണ്ടായിരുന്നത്. ഇവിടെനിന്ന് ഗർഭ നിരോധന ഉറകളും ഗുളികകളും വിദേശമദ്യവും പിടിച്ചെടുത്തിട്ടുണ്ട്. സ്ത്രീകളെ വീട്ടുജോലിക്കെന്ന വ്യാജേന ആളുകൾക്കൊപ്പം വിട്ടുകൊടുക്കുകയായിരുന്നു ഇവരുടെ രീതി.
എറണാകുളം സ്വദേശിക്ക് ദിവസങ്ങൾക്ക് മുമ്പാണ് മറ്റു രണ്ട് ഏജൻറുമാരിൽ ഒരാൾ തെൻറ ഡ്രൈവറായി ജോലി നൽകിയത്. ഈ ഏജൻറിെൻറ നിർദേശ പ്രകാരം സ്ത്രീകളെ കൂട്ടിക്കൊണ്ട് പോകാൻ എത്തിയപ്പോഴാണ് പൊലീസ് എത്തുന്നതും സംഘം പിടിയിലാകുന്നതും. ഏറെ നാളുകൾക്കു ശേഷം മലയാളികൾ അടങ്ങുന്ന കുറ്റകൃത്യങ്ങൾ വർധിക്കുന്നതായാണ് അടുത്തിടെയുണ്ടായ സംഭവങ്ങൾ സൂചിപ്പിക്കുന്നത്. മലയാളികളും തമിഴരും അടങ്ങുന്ന വ്യാജ മദ്യ നിർമാണ സംഘത്തെയും ദമ്മാമിൽനിന്ന് പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.