ഇന്ത്യൻ അറബി ഭാഷ അധ്യാപകർക്ക് സൗദിയിൽ പരിശീലനം; ധാരണപത്രം ഒപ്പുവെച്ചു
text_fieldsമദീന: സൗദി അറേബ്യൻ വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ടെക്നിക്കൽ ആൻഡ് വൊക്കേഷനൽ ട്രെയ്നിങ് ഡയറക്റ്ററേറ്റിന് കീഴിൽ പ്രവർത്തിക്കുന്ന അറബിക് ട്രെയ്നിങ് ഇൻസ്റ്റിറ്റ്യൂട്ടുമായി ഇന്ത്യൻ അറബി ഭാഷ അധ്യാപർക്ക് ഹ്രസ്വകാല പരിശീലനം നൽകാനുള്ള ധാരണപത്രത്തിൽ ഒപ്പുവെച്ചു.
ഇൻസ്റ്റിറ്റ്യൂട്ടിനെ പ്രതിനിധീകരിച്ച് ഡയറക്ടർ ജനറൽ ഡോ. അബ്ദുല്ലാ അഹ്മദ് അൽ ഖുദൈരിയും ഇന്ത്യൻ അധ്യാപകർക്ക് വേണ്ടി മലബാർ എഡ്യുസിറ്റി ചെയർമാൻ ഡോ. ഹുസൈൻ മടവൂരുമാണ് ധാരണാപത്രം ഒപ്പുവെച്ചത്. ആദ്യ ബാച്ചിൽ 30 അറബി ഭാഷാ അധ്യാപകർക്കാണ് മദീനയിൽ വെച്ച് ഒരു മാസത്തെ പരിശീലനം നൽകുക.
അറബി ഭാഷ ആഗോള തലത്തിൽ പ്രചരിപ്പിക്കാനുള്ള സൗദിയുടെ വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ പദ്ധതി. സൗദി ഭരണാധികാരി സൽമാൻ രാജാവിെൻറയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാെൻറയും സ്വപ്നപദ്ധതികളായ വിഷൻ 2030ന്റെ ഭാഗമായാണ് ഇത്തരം പുരോഗമനപരവും ഉപകാരപ്രദവുമായ പരിശീലന പരിപാടികൾ നടന്നുവരുന്നത്. ഇത് തൊഴിൽ മേഖലയിൽ ഇന്ത്യക്കാർക്ക് വലിയ ഗുണം ചെയ്യുമെന്ന് ഹുസൈൻ മടവൂർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.