Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightടൗൺ ബസിൽ...

ടൗൺ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി റിയാദിൽ 

text_fields
bookmark_border
ടൗൺ ബസിൽ യാത്രക്കാരനായി ഗതാഗത മന്ത്രി റിയാദിൽ 
cancel

റിയാദ്​: ​രാജ്യത്തെ മുഴുവൻ പട്ടണങ്ങളിലും പൊതുഗതാഗത സംസ്​കാരം സൃഷ്​ടിക്കുകയെന്ന ലക്ഷ്യത്തോടെയാണ്​​ പുതിയ ടൗൺ ബസ്​ പദ്ധതി ആരംഭിച്ചതെന്ന്​​ ഗതാഗത മന്ത്രി ഡോ. നബീൽ അൽ അമൂദി. മിനി ബസുകൾക്ക്​ പകരം അടുത്തിടെ ആരംഭിച്ച ടൗൺ ബസ്​ സർവീസ്​ റിയാദിൽ പരിശോധിക്കുകയായിരുന്നു അദ്ദേഹം.  റിയാദ്​ നഗരത്തിന്​ വടക്ക്​ ഹയ്യ്​ മുറുജിൽ നിന്ന്​ ബത്​ഹ സ്​റ്റേഷൻ വരെ ബസിൽ മന്ത്രി സഞ്ചരിച്ചു​  പ്രവർത്തനം വിലയിരുത്തി. വിഷൻ 2030 ​​​െൻറ ഭാഗമായി ഗതാഗത വകുപ്പ്​ നടപ്പാക്കുന്ന പ്രധാന പദ്ധതിക​ളിലൊന്നാണ്​ ഇതെന്ന്​ മന്ത്രി ചൂണ്ടിക്കാട്ടി. ​

ജനങ്ങളുടെ പ്രോത്സാഹനവും സഹകരണവും പദ്ധതിക്കുണ്ട്​. ഭാവിയിൽ വൻ വിജയമാകാൻ പോകുന്ന പദ്ധതിക്ക്​ സഹായങ്ങൾ നൽകിയ വകുപ്പുകൾക്കും കമ്പനികൾക്കും മന്ത്രി നന്ദി രേഖപ്പെടുത്തി. പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്​ അൽറുമൈഹും യാത്രയിൽ മന്ത്രിയെ അനുഗമിച്ചു. റിയാദിലും ജിദ്ദയിലുമാണ്​ ആദ്യഘട്ടത്തിൽ ടൗൺ ബസ്​ ആരംഭിച്ചതെന്നും സാപ്​​റ്റ്​കോ ബസുകളാണ്​ സർവീസ്​ നടത്തുന്നതെന്നും പൊതുഗതാഗത അതോറിറ്റി മേധാവി ഡോ. റുമൈഹ്​ അൽറുമൈഹ്​ പറഞ്ഞു. റിയാദ്​ വികസന അതോറ്റി, ജിദ്ദ മെട്രോ കമ്പനി എന്നിവയാണ് മേൽനോട്ടം വഹിക്കുന്നത്​. ബസുകളിൽ ടിക്കറ്റിങ്​ നടപടികൾ എളുപ്പമാക്കാൻ സ്​മാർട്ട്​ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും പൊതുഗതാഗത അതോറിറ്റി മേധാവി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newstravellingtransport ministermalayalam newsTown bus
News Summary - Transport Minister-Travelling in Town bus-Gulf news
Next Story