ഗതാഗത മേഖലയിൽ വൻ പദ്ധതികൾ –ഗതാഗതമന്ത്രി
text_fieldsജിദ്ദ: സൗദിയില്‍ ഗതാഗത മേഖലയില്‍ വന്‍ വികസന പദ്ധതികള്‍ വരുന്നു. മൂന്നു നഗരങ്ങളിൽ പൊതുഗതാഗത സംവിധാനം നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി സാലിഹ് ബിൻ നാസർ അൽ ജാസർ പറഞ്ഞു. റോഡുകൾക്ക് ടോൾ ഏർപ്പെടുത്തുന്ന കാര്യം അടുത്ത വർഷത്തെ ബജറ്റിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.ഗതാഗത മേഖലയില്‍ വന്‍ പദ്ധതികള്‍ക്കാണ് ഗതാഗത മന്ത്രാലയം തയാറെടുക്കുന്നത്. റോഡുകളിലെ സുരക്ഷയും ഗുണമേന്മയും വർധിപ്പിക്കുക, ജിദ്ദ എയര്‍പോര്‍ട്ടിലെ പുതിയ ടെര്‍മിനല്‍ പൂർണതോതില്‍ പ്രവര്‍ത്തിപ്പിക്കുക, റിയാദ് കിങ് ഖാലിദ് എയര്‍പോര്‍ട്ട് വികസനം, മറ്റു എയര്‍പോര്‍ട്ടുകളില്‍ വിവിധ പദ്ധതികള്‍ ആരംഭിക്കുക തുടങ്ങിയ കാര്യങ്ങൾക്ക് അടുത്ത വർഷം ഗതാഗത മന്ത്രാലയം മുന്‍ഗണന നല്‍കും.
ജിദ്ദ-റിയാദ് റെയില്‍പാത പദ്ധതിയുമായി ബന്ധപ്പെട്ട പഠനത്തിനും പദ്ധതിക്കാവശ്യമായ പണം ലഭ്യമാക്കുന്നതിനും കഴിഞ്ഞ ദിവസം കരാര്‍ നല്കി. രാജ്യത്തെ മൂന്നു നഗരങ്ങളില്‍ പൊതുഗതാഗത പദ്ധതികള്‍ നടപ്പാക്കുന്നതിനും രാജ്യത്തുടനീളം ടാക്സി സേവനം മെച്ചപ്പെടുത്തുന്നതിനും ഗതാഗത മന്ത്രാലയം ലക്ഷ്യംവെക്കുന്നുണ്ടെന്ന് ഗതാഗതമന്ത്രി എൻജി. സ്വാലിഹ് അല്‍ ജാസിര്‍ പറഞ്ഞു. പത്തു വര്‍ഷത്തിനിടെ ഗതാഗത ലോജിസ്റ്റിക് സേവന മേഖലയില്‍ 40,000 കോടി റിയാലിെൻറ നിക്ഷേപമാണ് രാജ്യം നടത്തിയതെന്നും മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.