ട്രാഫിക് സുരക്ഷ ഉറപ്പാക്കാൻ കർശന നടപടികളുമായി ഗതാഗത വിഭാഗം
text_fieldsയാംബു: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്താൻ കർശന നടപടികളുമായി രാജ്യത്തെ ട്രാഫിക് വിഭാഗം രംഗത്ത്. നിയമലംഘനം നടത്തുന്നവരെ പിടികൂടാൻ കാര്യക്ഷമമായ നിരീക്ഷണസംവിധാനമാണ് രാജ്യത്തെ എല്ലാ പ്രധാന റോഡുകളിലും ഏർപ്പെടുത്തിയിരിക്കുന്നത്. ട്രാഫിക് നിയമ ലംഘനങ്ങൾ വരുത്തുന്നവർക്കെതിരെ നടപടിയെടുക്കുന്നതിൽ ട്രാഫിക് വിഭാഗം ഒരു വിട്ടുവീഴ്ചക്കും തയാറല്ല. ട്രാഫിക് നിയമ ലംഘനങ്ങളുടെ വിശദ വിവരങ്ങളും ശിക്ഷനടപടികളും ട്രാഫിക് ഡയറക്ടറേറ്റ് നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. ചുവന്ന സിഗ്നല്‍ മറികടക്കുന്നതും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതും ഗുരുതര ട്രാഫിക് നിയമലംഘനങ്ങളാണ്.
കഴിഞ്ഞ ദിവസം ചുവന്ന ലൈറ്റ് അശ്രദ്ധമായി മുറിച്ചുകടന്ന യാംബുവിലെ ഡ്രൈവറെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. സിഗ്നൽ കട്ട് ചെയ്ത ഡ്രൈവറുടെ ദൃശ്യം മറ്റാരോ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത് ശ്രദ്ധയിൽപെട്ട ട്രാഫിക് അതോറിറ്റിയാണ് ഡ്രൈവറെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.ഡ്രൈവറിൽനിന്ന് പിഴ ഈടാക്കി മറ്റു നിയമനടപടികൾ സ്വീകരിച്ചതായി ട്രാഫിക് അതോറിറ്റി ട്വീറ്റ് ചെയ്തു. ഒരു സ്വദേശിയുടെ റിപ്പോർട്ടിന് മറുപടിയായാണ് ട്രാഫിക് അതോറിറ്റിയുടെ ട്വീറ്റ്.
പുതിയ ട്രാഫിക് നിയമത്തിെൻറ എക്സിക്യൂട്ടിവ് ചട്ടങ്ങള്‍ പ്രകാരം ചുവന്ന സിഗ്നല്‍ മറികടക്കുന്നതും എതിര്‍ദിശയില്‍ വാഹനമോടിക്കുന്നതും 10,000 റിയാല്‍ വരെ പിഴ ചുമത്താവുന്ന ഗുരുതര ട്രാഫിക് നിയമലംഘനങ്ങളാണ്. ചുവന്ന സിഗ്നലുകള്‍ മറികടക്കുന്നതിന്, നിയലംഘനത്തിെൻറ ഗൗരവമനുസരിച്ച് 3000 റിയാല്‍ മുതല്‍ 6000 റിയാല്‍ വരെ പിഴ ചുമത്തും.റെഡ് സിഗ്നൽ കട്ട് ചെയ്യൽ പോലെയുള്ള പൊതുജന സുരക്ഷക്ക് ഭീഷണിയാകാവുന്ന ഗുരുതര നിയമലംഘനങ്ങൾ എപ്പോൾ ശ്രദ്ധയിൽപെട്ടാലും ട്രാഫിക് വിഭാഗം നടപടിയെടുക്കുമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ എല്ലാവരും ജാഗ്രത കാണിക്കണമെന്നും അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.