യാത്രയയപ്പും അനുശോചന യോഗവും സംഘടിപ്പിച്ചു
text_fieldsദമ്മാം: 34 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന ട്രഷറർ പി.പി. മനാഫിനും 14 വർഷത്തെ പ്രവാസത്തിന് താൽക്കാലിക വിട നൽകി മടങ്ങുന്ന ജോയൻറ് സെക്രട്ടറി റിയാസ് മൂപ്പനും ദമ്മാം താനൂർ മണ്ഡലം കെ.എം.സി.സി യാത്രയയപ്പ് നൽകി. ഓഷ്യാന റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ കെ.എം.സി.സി നേതാക്കൾ പങ്കെടുത്തു.കഴിഞ്ഞ ബുധനാഴ്ച വാഹനാപകടത്തിൽ മരിച്ച മുഹമ്മദ് സനദ്, മുഹമ്മദ് ഷെഫീഖ്, അൻസിഫ് എന്നിവർക്ക് വേണ്ടിയുള്ള പ്രാർഥനയോടെ യോഗം ആരംഭിച്ചു. പ്രസിഡൻറ് മുഹമ്മദ് കരിങ്കപ്പാറ അധ്യക്ഷത വഹിച്ചു.
മലപ്പുറം ജില്ല പ്രസിഡൻറ് കെ.പി. ഹുസൈൻ ഉദ്ഘാടനം ചെയ്തു. പ്രവിശ്യ ജനറൽ സെക്രട്ടറി ആലിക്കുട്ടി ഒളവട്ടൂർ സംസാരിച്ചു. ഹമീദ് വടകര മുഖ്യ പ്രഭാഷണം നടത്തി. മുജീബ് കൊളത്തൂർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു. നാട്ടിലേക്ക് യാത്ര തിരിക്കുന്ന മനാഫിന്, ആലിക്കുട്ടി ഒളവട്ടൂരും റിയാസ് മൂപ്പന്, പി.പി. ഹുസൈനും ഉപഹാരം നൽകി. മുതിർന്ന നേതാക്കളായ മുഹമ്മദ് കുട്ടി തിരൂരിന് മുഹമ്മദ് കരിങ്കപ്പാറയും ആലിക്കുട്ടി താനൂരിന് അബ്ദുറഹ്മാൻ പൊൻമുണ്ടവും ഉപഹാരം നൽകി ആദരിച്ചു.
ജൗഹർ കുനിയിൽ, മുഹമ്മദ് അലി കോട്ടക്കൽ, ഇഖ്ബാൽ ആനമങ്ങാട്, സലാം തടത്തിൽ, ബക്കർ പൊൻമുണ്ടം, മുഹമ്മദ് കുട്ടി ഖത്വീഫ് എന്നിവർ സംസാരിച്ചു. അബ്ദുറഹ്മാൻ പൊന്മുണ്ടം പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.നൂറുദ്ദീൻ പ്രാർഥനാസംഗമത്തിന് നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ പൊന്മുണ്ടം സ്വാഗതവും കെ.പി. മനാഫ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.