പ്രവാസികൾ ശ്രദ്ധിക്കുക; സൗദിയിലേക്ക് 72 മണിക്കൂറിനുള്ളിൽ മടങ്ങണം
text_fieldsറിയാദ്: സ്വദേശത്ത് അവധിയിലുള്ള പ്രവാസികൾ ശ്രദ്ധിക്കുക, സൗദി അറേബ്യയിലെ ജോലി സ്ഥലത്തേക്ക് മടങ്ങാൻ നിങ്ങളുടെ മുന്നിൽ ഇനി 72 മണിക്കൂർ സമയം മാത്രമേയുള്ളൂ. ഇന്ത്യയുൾപ്പെടെ 12 രാജ്യങ്ങളിലേക്കും അവിടെ നിന്ന് തിരിച്ചും സൗദിയില േക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയ തീരുമാനം പുറത്തുവന്നത് ഇന്ന് പുലർച്ചെയാണ്. സൗദി പ്രസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.
യാത്രാവിലക്ക് താൽകാലികമാണ്. എന്നാൽ, എന്നുവരെ എന്ന് വ്യക്തമാക്കാത്തത് കൊണ്ട് തന്നെ അനിശ്ചിതക ാലത്തേക്കുമാണ്. സൗദിയിൽ നിന്ന് നാട്ടിൽ പോകാൻ റീഎൻട്രിയോ എക്സിറ്റോ വിസ നേടി കാത്തിരിക്കുന്നവർക്ക് രാജ്യം വ ിടാനും നിലവിൽ അതത് സ്വദേശങ്ങളിൽ അവധിയിൽ കഴിയുന്നവർക്കും അധികൃതർ അനുവദിച്ചിരിക്കുന്ന പരമാവധി സമയം 72 മണിക്കൂറ ാണ്. അതായത് മൂന്നുദിവസം. ഇതിനുള്ളിൽ വരാനോ പോകാനോ കഴിഞ്ഞില്ലെങ്കിൽ പലവിധ പ്രായസങ്ങളിൽ അകപ്പെടാൻ ഇടയുണ്ട്.
ഇഖാമ കാലാവധിയില്ലാത്തവർക്ക് റീഎൻട്രി വിസയുടെ കാലാവധി ദീർഘിപ്പിക്കാനാവില്ല. വിസ നഷ്ടപ്പെടുകയാണ് ഫലം. അതുപോലെ രാജ്യം വിട്ടുപോകാൻ എക്സിറ്റ് വിസ നേടിയിരിക്കുന്നവർക്ക് പരമാവധി സൗദിയിൽ കഴിയാനുള്ള കാലാവധി രണ്ടുമാസമാണ്. അത് തീരാനായവർക്ക് അതിന് മുമ്പ് രാജ്യം വിടാനായില്ലെങ്കിൽ നിയമപ്രശ്നങ്ങൾ നേരിടേണ്ടിവരും. റീഎൻട്രിയിൽ പോകാനിരിക്കുന്നവർ അനുവദനീയ കാലാവധി കഴിഞ്ഞിട്ടും വിസ റദ്ദ് ചെയ്തില്ലെങ്കിൽ വലിയ ഫൈൻ അടയ്ക്കേണ്ടിവരും.
കേരളത്തിൽ നിന്ന് സൗദിയിലേക്ക് വരാനുള്ളവർ ഇൗ മൂന്നുദിവസത്തിനുള്ളിൽ അതിന് ശ്രമിക്കേണ്ടതുണ്ട്. വിമാന സർവീസുകൾ കുറവാണ്. നേരിട്ടുള്ള വിമാനങ്ങളിലേ വരാനാവൂ. അയൽ ഗൾഫ് രാജ്യങ്ങളുമായെല്ലാം സൗദി അറേബ്യ ഗതാഗത ബന്ധം താൽകാലികമായി വിച്ഛേദിച്ചിരിക്കുന്നതിനാൽ കണക്ഷൻ വിമാനങ്ങളിലൊന്നിലും വരാനാവില്ല. കേരള - സൗദി സെക്ടറുകളിൽ നേരിട്ട് സർവീസ് നടത്തുന്ന വിമാനങ്ങളിൽ തന്നെ വരണം.
എന്നാൽ, പുതിയ സാഹചര്യത്തിൽ അത്തരം സർവീസുകളും വെട്ടിക്കുറച്ചിരിക്കുകയുമാണ്. ഇൗ സാഹചര്യത്തിൽ പ്രവാസികൾ നേരിടാൻ പോകുന്നത് വലിയ പ്രതിസന്ധിയാണ്. വ്യാഴാഴ്ച പുലർച്ചെയാണ് ഇന്ത്യയുള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി പ്രഖ്യാപനം വന്നത്. സൗദി ഇഖാമയുള്ളവര്‍ക്ക് മടങ്ങാന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചു.
യൂറോപ്യന്‍ യൂനിയൻ രാജ്യങ്ങൾ, സ്വിറ്റ്സര്‍ലൻഡ്, പാകിസ്താന്‍, ശ്രീലങ്ക, ഫിലിപ്പീൻസ്‍, സുഡാന്‍, എത്യോപ്യ, എരിത്രിയ, കെനിയ, ജിബൂട്ടി, സോമാലിയ എന്നീ രാജ്യങ്ങളാണ് ഇന്ത്യയെ കൂടാതെ പട്ടികയിലുള്ളത്. ജോര്‍ദാനിലേക്ക് കരമാര്‍ഗമുള്ള യാത്രയും തടഞ്ഞു. ചരക്കു നീക്കങ്ങള്‍ക്ക് തടസമുണ്ടാകില്ല. സൗദിയില്‍ ജോലി ചെയ്യുന്ന ഇന്ത്യയിലേയും ഫിലിപ്പീന്‍സിലേയും നഴ്സുമാരും ഡോക്ടർമാരും ഉൾപ്പെടെ ആരോഗ്യ രംഗത്തെ ജീവനക്കാര്‍ക്കും മടങ്ങി വരാന്‍ അനുമതിയുണ്ട്.
12 രാജ്യങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയും അവിടെ ഉള്ള സൗദി പൗരന്മാർക്കും സൗദി വിസ ഉള്ള വിദേശികൾക്കും സൗദിയിലേക്ക് വരാൻ 72 മണിക്കൂർ സമയം അനുവദിച്ചും സൗദി ആഭ്യന്തര മന്ത്രാലയമാണ് ഉത്തരവിട്ടത്.
സൗദി സിവിൽ ഏവിയേഷൻ അതോറിറ്റിയാണ് എന്ന് മുതലാണ് 72 മണിക്കൂർ എന്ന് തീരുമാനിക്കുക. അതോറിറ്റിയാണ് ഇത് സംബന്ധിച്ച അറിയിപ്പ് വിമാന കമ്പനികൾക്ക് നൽകുന്നത്.
Latest Video:
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.