യാത്രാപ്രതിസന്ധി: സർക്കാറുകൾ ഉടൻ ഇടപെടണം -റിയാദ് ഒ.ഐ.സി.സി
text_fieldsറിയാദ്: സൗദിയിലേക്കുള്ള യാത്രാമധ്യേ ദുബൈയിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്നത്തിൽ വളരെ പെട്ടെന്നുതന്നെ ഇടപെടണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി കേന്ദ്ര, കേരള സർക്കാറുകളോട് ആവശ്യപ്പെട്ടു. കോവിഡ് പ്രതിസന്ധി തുടങ്ങിയ കാലത്ത് നാട്ടിൽ പെട്ടുപോയ പലരും ജോലിയില്ലാതെ കുറെ കാലം കഴിഞ്ഞ് ദുബൈ വഴി സൗദിയിലേക്ക് എത്തിപ്പെടാമെന്ന ആഗ്രഹത്തിൽ പുറപ്പെട്ടതാണ്. ഭാരിച്ച തുക ഏജൻസികൾക്ക് നൽകി ദുബൈയിൽ 14 ദിവസം ക്വാറൻറീനിൽ കഴിഞ്ഞശേഷമാണ് അവർ സൗദിയിലേക്ക് പോരുന്നത്.
എന്നാൽ, നിർഭാഗ്യവശാൽ കോവിഡ് കേസുകൾ ദിനംപ്രതി വർധിച്ചുവരുന്ന സാഹചര്യത്തിൽ സൗദി അധികൃതർ പെട്ടെന്ന് അതിർത്തികൾ അടച്ചത് കാരണം ദുബൈയിൽ കുടുങ്ങിപ്പോയവരാണ് എല്ലാവരും. ഇതുമൂലം പ്രവാസികൾ ദുരിതത്തിലാവുകയും ചെയ്യുന്ന സാഹചര്യമാണ് നിലനിൽക്കുന്നത്. ദുബൈയിലെ ഇൻകാസ്, കെ.എം.സി.സി അടക്കമുള്ള എല്ലാ സാമൂഹിക സന്നദ്ധ സംഘടനകളും സഹായിക്കാൻ രംഗത്തുെണ്ടങ്കിലും കേന്ദ്ര, കേരള സർക്കാറുകൾ ഇതൊന്നും കണ്ടിെല്ലന്ന് നടിക്കുകയാണ്.
ഇന്ത്യൻ എംബസി ഇങ്ങനെ കുടുങ്ങിക്കിടക്കുന്നവരോട് നാട്ടിലേക്ക് തിരിച്ചുപോകാൻ ആവശ്യപ്പെട്ടത് അങ്ങനെയുള്ളവരെ നിരാശയിലാഴ്ത്തിയിരിക്കയാണ്. എംബസി ഇടപെട്ട് പ്രശ്നങ്ങൾ പരിഹരിക്കുമെന്ന പ്രതീക്ഷയും നഷ്ടപ്പെട്ട പ്രവാസികൾ എന്തു ചെയ്യണമെന്നറിയാതെ മറ്റുള്ളവരെ ആശ്രയിച്ചുകഴിയുകയാണ്. ഈ സാഹചര്യത്തിൽ രാഷ്ട്രീയത്തിനതീതമായി ഈ വിഷയത്തിൽ ഇടപെട്ട് ഒരു പരിഹാരം കാണാൻ കേന്ദ്ര സർക്കാറിൽ സംസ്ഥാന സർക്കാർ സമ്മർദം ചെലുത്തണമെന്ന് ഒ.ഐ.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി വാർത്തക്കുറിപ്പിൽ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.