ബഹ്റൈൻ യാത്ര: മൂന്നു ദിവസത്തിനകമുള്ള പി.സി.ആർ ടെസ്റ്റ് റിസൽട്ട് നിർബന്ധം
text_fieldsറിയാദ്: സൗദിയിൽനിന്ന് കരമാർഗം ബഹ്റൈനിലേക്ക് പോകുന്നവർ മൂന്നു ദിവസത്തിനുള്ളിലെടുത്ത പി.സി.ആർ ടെസ്റ്റ് റിസൽട്ട് ഹാജരാക്കണമെന്ന് കോസ്വേ അതോറിറ്റി. സൗദി ഭരണകൂടത്തിെൻറ ടെസ്റ്റിങ് കേന്ദ്രങ്ങളിൽനിന്നുള്ള ഫലം മൊബൈലിൽ കാണിച്ചാലും മതി. സൗദിയിലേക്ക് തിരികെവരുന്നവരും കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. സൗദിയിൽനിന്ന് കിങ് ഫഹദ് കോസ്വേ വഴി ബഹ്റൈനിലേക്ക് പോകുന്നവർക്കുള്ളതാണ് നിർദേശം. അതായത് സൗദിയിൽനിന്ന് ബഹ്റൈനിൽ പോകാൻ പി.സി.ആർ ടെസ്റ്റ് നടത്തി റിസൽട്ട് നെഗറ്റിവാകണം. ഇതിനായി സൗദി ഭരണകൂടം വിവിധ കേന്ദ്രങ്ങളിലൊരുക്കിയ സൗജന്യ ഡ്രൈവ് ത്രൂ ടെസ്റ്റോ ഹെൽത്ത് സെൻററുകളിലെ ടെസ്റ്റോ ഉപയോഗപ്പെടുത്താം.
'സിഹ്വത്തി' ആപ്ലിക്കേഷൻ വഴി ചെയ്യുന്ന ഈ ടെസ്റ്റ് ഫലം 12 മണിക്കൂർകൊണ്ട് ലഭിക്കും. എസ്.എം.എസായോ സിഹ്വത്തി ആപ്ലിക്കേഷനിലോ ആണ് ഈ ഫലം വരുക. ഇതിലേതെങ്കിലും ഒന്നു കാണിച്ച് ബഹ്റൈനിലേക്ക് കടക്കാം. സ്വകാര്യ ആശുപത്രിയിലെ സേവനങ്ങളും ഉപയോഗപ്പെടുത്താം. എന്നാൽ, റിസൽട്ടില്ലാതെ ബഹ്റൈൻ കോസ്വേയിലെത്തിയാൽ അവിടെ ടെസ്റ്റിന് വിധേയമാക്കും.
400 റിയാലാണ് ഇവിടെ ടെസ്റ്റിന് ചാർജ്. അഞ്ചു വിഭാഗം ആളുകൾക്ക് ഒരു ടെസ്റ്റുമില്ലാതെ ബഹ്റൈനിൽ പോകാനാവും. ജോലി കഴിഞ്ഞ് മടങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥർ, സൈനികർ, ആരോഗ്യ ജീവനക്കാർ, ചികിത്സ കഴിഞ്ഞ് മടങ്ങുന്നവർ, വാക്സിൻ സേവനങ്ങളിൽ പങ്കെടുക്കുന്നവർ എന്നിവർക്കാണ് പി.സി.ആർ ടെസ്റ്റില്ലാതെ ബഹ്റൈനിലേക്ക് കടക്കാനാവുക. ഇനി ബഹ്റൈനിൽ പോയി തിരികെ സൗദിയിൽ വരുന്നവരും പി.സി.ആർ ടെസ്റ്റ് നടത്തണം. സൗദിയിലെത്തിയ ശേഷം ഇവർ വീണ്ടും ടെസ്റ്റ് നടത്തി നെഗറ്റിവായ ശേഷമേ പുറത്തിറങ്ങാവൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.