യാത്രക്കാരുടെ സംതൃപ്തി നിരക്കിൽ നാല് സൗദി വിമാനത്താവളങ്ങൾ കുതിപ്പിൽ
text_fieldsറിയാദ്: യാത്രക്കാർക്ക് നൽകുന്ന സേവനങ്ങളുടെ കാര്യത്തിൽ ഉയർന്ന സംതൃപ്തി നിരക്ക് രേഖപ്പെടുത്തി സൗദിയിലെ നാല് വിമാനത്താവളങ്ങൾ. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളാണ് ഉപഭോക്തൃ സേവനങ്ങളുടെ മികവിൽ മുന്നിൽ. ജനറൽ അതോറിറ്റി ഒാഫ് സിവിൽ ഏവിയേഷൻ (ജി.സി.എ.എ) പുറത്തുവിട്ട ഗുണനിലവാര പട്ടികയിൽ 70 ശതമാനം യാത്രക്കാർക്കും സേവന സംതൃപ്തി നൽകിയാണ് ഇവ ഉയരത്തിലെത്തിയത്.
വ്യക്തിഗത മികവിൽ മദീന വിമാനത്താവളമാണ് മുന്നിൽ, 74 ശതമാനം. ദമ്മാം കിങ് ഫഹദ് വിമാനത്താവളം (73), റിയാദ് കിങ് ഖാലിദ് വിമാനത്താവളം (72), ജിദ്ദ കിങ് അബ്ദുൽ അസീസ് വിമാനത്താവളം (59) എന്നിങ്ങനെയാണ് മറ്റുള്ളവയുടെ ശതമാന കണക്ക്. ജൂലൈയിലെ സ്ഥിതി വിവര റിപ്പോർട്ടാണ് ജി.സി.എ.എ പുറത്തുവിട്ടത്. ഉപഭോക്തൃ സംരക്ഷണ വിഭാഗം കഴിഞ്ഞ വർഷം ഡിസംബറിലാണ് അതോറിറ്റി ആരംഭിച്ചത്. അതിന് ശേഷം എല്ലാ മാസവും ഉപേഭാക്തൃ സേവനങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് പുറത്തുവിടും.
+ഏറ്റവും ഉയർന്ന സംതൃപ്തി നിരക്ക് രേഖപ്പെടുത്തിയത് ജൂലൈ മാസത്തിലാണ്. ലോകോത്തര നിലവാരത്തിൽ സേവനങ്ങൾ യാത്രക്കാർക്ക് ഒരുക്കാനും സ്ഥിരമായി അത് നിലനിർത്താനും ഒാരോ വിമാനത്താവളങ്ങളും മത്സരബുദ്ധ്യാ ശ്രമിച്ചുവരികയാണെന്നും ഒാരോ മാസം പിന്നിടുേമ്പാഴും മികവിെൻറ തോത് ഉയരുകയാണെന്നും അതോറിറ്റി വൃത്തങ്ങൾ പറഞ്ഞു. വിഷൻ 2030െൻറ ഭാഗമായി ലോകനിലവാരത്തോടെ ഗുണനിലവാരം നൂറുശതമാനം സംതൃപ്തിയിലെത്തിക്കുക എന്നതാണ് ലക്ഷ്യമെന്നും അവർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.