Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2021 2:56 AM GMT Updated On
date_range 11 April 2021 2:56 AM GMTരാജ്യദ്രോഹം: മൂന്നു സൈനികരെ വധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം
text_fieldsbookmark_border
റിയാദ്: രാജ്യത്തിെൻറ സൈനിക താൽപര്യങ്ങൾ ലംഘിക്കുന്ന തരത്തിൽ രാജ്യദ്രോഹം നടത്തിയ മൂന്ന് സൈനികരെ വധിച്ചതായി സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു. മുഹമ്മദ് ബിൻ അഹ്മദ് ബിൻ യഹ്യ അഖം, ശഹർ ബിൻ ഈസ ബിൻ കാസിം ഹഖവി, ഹമൂദ് ബിൻ ഇബ്രാഹിം ബിൻ അലി ഹസ്മി എന്നിവരാണ് വധശിക്ഷക്ക് വിധേയരായത്. രാജ്യത്തിെൻറ സുരക്ഷയും സുസ്ഥിരതയും കാത്തുസൂക്ഷിക്കുന്നതിനായി സത്യപ്രതിജ്ഞ ചെയ്ത് രാജ്യത്തിനുവേണ്ടി രക്തസാക്ഷികളായ നിരവധി സൈനികരെ ഇത്തരുണത്തിൽ ഓർക്കുന്നതായി സൗദി പ്രതിരോധ മന്ത്രാലയം എടുത്തുപറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story