കാറപകടത്തിൽ മരിച്ച വിദ്യാർഥികൾക്കും കുത്തേറ്റു മരിച്ച സാമൂഹികപ്രവർത്തകനും നവയുഗം ആദരാഞ്ജലികൾ അർപ്പിച്ചു
text_fieldsദമ്മാം: സൗദിയിലെ ഇന്ത്യൻ പ്രവാസ സമൂഹത്തിന് ഏറെ വേദനയുണ്ടാക്കിയ ചില സംഭവങ്ങളാണ് ചൊവ്വാഴ്ച രാത്രിയിൽ അരങ്ങേറിയത്. ദമ്മാമിലെ കാറപകടത്തിൽ മരിച്ച ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിലെ വിദ്യാർഥികളായ ഹസൻ റിയാസ്, ഇബ്രാഹിം അസ്ഹർ എന്നിവർക്കും മോഷണശ്രമം ചെറുക്കുന്നതിനിടെ കള്ളന്മാരുടെ കുത്തേറ്റു മരിച്ച റിയാദിൽ പ്രവാസി സാമൂഹികപ്രവർത്തകനായ തൃശൂർ സ്വദേശി കറുപ്പംകുളം അഷ്റഫിനും (43) നവയുഗം ആദരാഞ്ജലികൾ അർപ്പിച്ചു.
ഇത്തരം സംഭവങ്ങൾ പ്രവാസികൾക്ക് ഓർമപ്പെടുത്തലുകളായി മാറേണ്ടതുണ്ടെന്നും മരിച്ചവരുടെ കുടുംബങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും നവയുഗം കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.