Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപീർ മീഹമ്മദിന്‍റെ...

പീർ മീഹമ്മദിന്‍റെ വേർപാടിൽ പ്രവാസ ലോകവും വിതുമ്പുന്നു

text_fields
bookmark_border
പീർ മീഹമ്മദിന്‍റെ വേർപാടിൽ പ്രവാസ ലോകവും വിതുമ്പുന്നു
cancel
camera_alt

നാച്ചു അണ്ടോണ പീർ മുഹമ്മദിനൊപ്പം

ദമ്മാം: മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസിൽ സ്ഥിരപ്രതിഷ്​ഠ നേടിയ നൂറുകണക്കിന് പാട്ടുകൾ സമ്മാനിച്ച അനശ്വര ഗായകൻ പീർ മുഹമ്മദിെൻറ വേർപാട് ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തുന്നത്് ഗൾഫ് പ്രവാസികളെയാണ്. 'കാഫ്​ മല കണ്ട പൂങ്കാറ്റ്​...', 'ഒട്ടകങ്ങൾ വരിവരിയായി...', 'മലർക്കൊടിയേ...' തുടങ്ങിയ പതിറ്റാണ്ടുകളായി മലയാളി ചുണ്ടുകളിൽ തത്തികളിക്കുന്ന പാട്ടുകൾ പ്രവാസി ജീവിതങ്ങളോട്​ ചേർന്നുനിന്നവയാണ്​. എന്നാൽ ദമ്മാമിൽ പ്രവാസിയായ നാച്ചു അ​േണ്ടാണ എന്ന മാപ്പിളപ്പാട്ട്​ ഗായകനെ സംബന്ധിച്ച്​ പീർ മുഹമ്മദി​െൻറ വേർപാട്​ സ്വകാര്യമായ നഷ്​ടം കൂടിയാണ്.

ചെറുപ്പം മുതൽ പീർ മുഹമ്മദിെൻറ പാട്ടുകൾ പാടുകയും പിന്നീട് അദ്ദേഹത്തിെൻറ സന്തത സഹചാരിയായി മാറുകയും ചെയ്ത നാച്ചുവിന് മാപ്പിളപ്പാട്ട് ആസ്വാദകരുടെ ഇടയിൽ 'ജൂനിയർ പീർ' എന്ന ഒരു വിളിപ്പേര് കൂടിയുണ്ട്. നിരവധി ഗൾഫ് നാടുകളിൽ പരിപാടികൾ അവതരിപ്പിച്ചിട്ടുള്ള പീർ മുഹമ്മദിനെ ആദ്യമായി സൗദിയിൽ എത്തിച്ചത്​ നാച്ചുവാണ്​. 2004-ലാണ് പീർ മുഹമ്മദ്​ ആദ്യമായി സൗദിയിൽ വരുന്നത്. കൊണ്ടുവന്നത്​ നാച്ചുവാണ്​. നിരവധി പ്രതിസന്ധികൾ മറികടന്ന് അന്ന് ഖത്വീഫിലെ നുൈസഫിൽ പീർ മുഹമ്മദിനെ കേൾക്കാൻ ഒത്തുകൂടിയ ആയിരങ്ങൾ ഇന്നും ആ മാപ്പിളപ്പാട്ട്​ മധുരം മറന്നിട്ടുണ്ടാവില്ല. ഒരു കലാകാരനെ സൗദിയിലെത്തിച്ച് പരിപാടി നടത്തി പറഞ്ഞയക്കുന്നതിന് പകരം ആഴ്ചകളോളം ത​െൻറ ഒപ്പം താമസിപ്പിച്ച് രാജ്യത്ത്​ വിവിധയിടങ്ങളിൽ പരിപാടി അവതരിപ്പിക്കാൻ അവസരം ഒരുക്കിക്കൊടുത്തും ജീവിതാഭിലാഷമായിരുന്ന 'ഉംറ' തീർഥാടനം ചെയ്യിപ്പിച്ചുമാണ് നാച്ചു അദ്ദേഹത്തെ യാത്രയാക്കിയത്.

അന്നുതുടങ്ങിയ ആത്മബന്ധം മരണംവരെ അദ്ദേഹവുമായി സൂക്ഷിക്കാനും നാച്ചുവിന് കഴിഞ്ഞു. രോഗിയായിരുന്നിട്ട് പോലും 2020-ൽ അദ്ദേഹത്തെ സൗദിയിയലത്തിച്ച് ആദരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നതിനിടയിലാണ് കോവിഡ് പ്രതിസന്ധി ആരംഭിക്കുന്നത്. പീറിെൻറ അൽപം സ്ൈത്രണത നിറഞ്ഞ മധുര സുന്ദരമായ ലോല ശബ്​ദത്തിെൻറ മൊഞ്ച് നാച്ചുവിെൻറ പാട്ടുകൾക്കുമുണ്ട്. ത​െൻറ സ്കുൾ പഠനകാലത്ത് പീറിെൻറ എക്കാലത്തേയും സൂപർ ഹിറ്റായ 'മലർക്കൊടിയേ...' എന്നു തുടങ്ങുന്ന ഗാനം പാടിക്കൊണ്ടാണ് നാച്ചു ത​െൻറ മാപ്പിളപ്പാട്ട് ജീവിതം ആരംഭിക്കുന്നതുതന്നെ. ഗൾഫിലെ മിക്ക വേദികളിലും സ്ഥിരസാന്നിധ്യമായ നാച്ചു പാടുന്നതിലധികവും പീറിെൻറ പാട്ടുകളായിരുന്നു. രോഗത്തിെൻറ ആരംഭ കാലത്ത് വേദികളിൽ ഉച്ചസ്ഥായിയിലുള്ള പാട്ടുകൾ പാടാൻ ബുദ്ധിമുട്ടിയിരുന്ന പീറിന് പലപ്പോഴും താങ്ങായി നാച്ചു ഗൾഫിലെ വേദികളിലെത്തിയിട്ടുണ്ട്.

സൗദിയിൽ വന്നുപോയി മടങ്ങിയതിന് ശേഷം നാച്ചുവിെൻറ നാട്ടിലേക്കുള്ള യാത്രകളിലെല്ലാം പീറിന് കരുതിവെച്ച സമ്മാനങ്ങളുണ്ടാകും. ത​െൻറ കുടുംബത്തിലെ മൂത്ത കാരണവരായിട്ടാണ്​ ​അനുഭവപ്പെട്ടിട്ടുള്ളതെന്ന്​ നാച്ചു പറയുന്നു. ഒരു വശം തളർന്ന് ജീവിതം വിൽച്ചെയറിലേക്ക് മാറിയപ്പോഴും അദ്ദേഹത്തി​െൻറ നർമ്മരസം തുളുമ്പുന്ന സംസാര രീതി നഷ്​ട​െപ്പട്ടിരുന്നില്ലെന്നും നാച്ചു ഓർത്തെടുക്കുന്നു. പാട്ടുപോലെ മനോഹരമായിരുന്നു അദ്ദേഹത്തിെൻറ വർത്തമാനവും. അത് കേട്ടിരിക്കാൻ തന്നെ ഒരു രസമാണ്. മാപ്പിളപ്പാട്ട് രംഗത്ത് അദ്ദേഹമുയർത്തിയ പല റിക്കോഡുകളും ഇന്നും തകർക്കപ്പെട്ടിട്ടില്ല. റിയാലിറ്റി ഷോകളിൽ ഇന്നും അധികം പേരും ആലപിക്കുന്നത് 'പീർ ഇക്ക'യുടെ പാട്ടുകളാണ്. കാരണം അത് കാലങ്ങൾ കടന്നും ഇന്നും ആ മൊഞ്ചോടെയുണ്ട് എന്നതിന് തെളിവാണെന്നും നാച്ചു പറയുന്നു.

പാടിയത് പതിനായിരത്തിലധികം പാട്ടുകളാണ്​. അധികവും സൂപർ ഹിറ്റുകൾ. കേവലം 10 മിനുട്ട് കൊണ്ട് സംഗീതം ചെയ്ത് പാടിയ 'ഒട്ടകങ്ങൾ വരിവരിയായി...' എന്ന ഗാനത്തെ മറികടക്കാൻ ഇന്നും ഏത് പാട്ടിനാണ് സാധിക്കുകയെന്നും നാച്ചു ചോദിക്കുന്നു. പീർ മുഹമ്മദ് വീൽചെയറിലിരുന്നു ഗൾഫ് നാടുകളിലേക്ക് പലവട്ടം പറന്നത് അദ്ദേഹത്തോടുള്ള ആളുകളുടെ സ്നേഹവായ്​പിനാലാണ്​. പാടിപ്പതിഞ്ഞ പാട്ടുകൾ കോർത്തിണക്കി പീർ മുഹമ്മദിന് സ്മരണാഞ്​ജലി ഒരുക്കാനുള്ള തീരുമാനത്തിലാണ്​ നാച്ചു അ​േണ്ടാണ. കോഴിക്കോട് താമരശ്ശേരി സ്വദേശിയായ നാച്ചു അണ്ടോണ ഗൾഫ് മേഖലയിൽ തന്നെ അറിയെപ്പടുന്ന മാപ്പിളപ്പാട്ട് ഗയകനാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Peer Mohammed
News Summary - tribute to Peer Mohammed
Next Story