Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightട്രി​പ ബാ​ല​വേ​ദി...

ട്രി​പ ബാ​ല​വേ​ദി കാ​യി​ക ദി​നം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
ട്രി​പ ബാ​ല​വേ​ദി കാ​യി​ക ദി​നം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കാ​യി​ക​മേ​ള​യി​ൽ പ​​ങ്കെ​ടു​ത്ത​വ​ർ

ദ​മ്മാം: തി​രു​വ​ന​ന്ത​പു​രം പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ (ട്രി​പ) അ​ൽ ഹ​മാ​സ് സ്​​റ്റേ​ഡി​യ​ത്തി​ൽ കാ​യി​ക​മേ​ള സം​ഘ​ടി​പ്പി​ച്ചു. വ​നി​ത വി​ഭാ​ഗ​വും ബാ​ല​വേ​ദി​യും സം​യു​ക്ത​മാ​യി ഒ​രു​ക്കി​യ കാ​യി​ക​മേ​ള​ വ​നി​ത പ്ര​സി​ഡ​ൻ​റ്​ നി​മ്മി സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളും മാ​താ​പി​താ​ക്ക​ളും പ​ങ്കെ​ടു​ത്ത സും​ബ വ്യാ​യാ​മം, മാ​ർ​ച്ച് പാ​സ്റ്റ് എന്നിവയോടെ മ​ത്സ​ര​ം ആ​രം​ഭി​ച്ചു.

ട്രി​പ​യു​ടെ ബാ​ല​താ​ര​ങ്ങ​ൾ അ​ണി​നി​ര​ന്ന വീ​റും വാ​ശി​യു​മേ​റി​യ കാ​യി​ക മാ​മാ​ങ്ക​ത്തി​ന് ജ​മീ​ല ഹ​മീ​ദ്, ഡോ. ​സ​ജീ​വ് എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ അ​ബ്​​ദു​ൽ റ​ഊ​ഫ്, ജ​മീ​ല ഫൈ​സ​ൽ, റൂ​ണ ഷി​യാ​സ്, ഹ​ക്സ​ർ, ഷെ​റി ഷ​മീം, ഷാ​ജ​ഹാ​ൻ, ര​ഞ്ജു, അ​ൻ​സ​ൽ, ഷം​നാ​ദ്, നി​സ്സാം, അ​ശോ​ക്, ശ​ങ്ക​ർ എ​ന്നി​വ​ർ മ​ത്സ​രാ​ർ​ഥി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ വ​നി​ത പ്ര​സി​ഡ​ൻ​റ്​ നി​മ്മി സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബാ​ല​വേ​ദി സെ​ക്ര​ട്ട​റി റാ​ബി​യ നാ​സ​ർ ഹെ​ൽ​ത്ത് ക്ല​ബി​നെ​ക്കു​റി​ച്ച് വി​ശ​ദീ​ക​രി​ച്ചു. സെ​ൻ​ട്ര​ൽ എ​ക്സി​ക്യൂ​ട്ടി​വ് പ്ര​സി​ഡ​ൻ​റ്​ സു​രേ​ഷ് മ​ണ്ണ​റ, സെ​ക്ര​ട്ട​റി സ​ബി​ൻ, ട്ര​ഷ​റ​ർ ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ മെ​ഡ​ലു​ക​ൾ ന​ൽ​കി. ഏ​റ്റ​വും കൂ​ടു​ത​ൽ പോ​യ​ന്‍റ്​ ക​ര​സ്ഥ​മാ​ക്കി​യ റെ​ഡ് ഹൗ​സി​ന് യൂ​സ​ഫ് മെ​മ്മോ​റി​യ​ൽ ട്രോ​ഫി സ​മ്മാ​നി​ച്ചു. സെ​ക്ര​ട്ട​റി ജെ​സ്സി നി​സാം സ്വാ​ഗ​ത​വും വ​നി​ത ട്ര​ഷ​ർ ദേ​വി ര​ഞ്ജു ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dammam
News Summary - Tripa Balavedi organizes sports day
Next Story