"ട്രിപ’ ഓണനിലാവും സൗദി ദേശീയദിനാഘോഷവും സംഘടിപ്പിച്ചു
text_fieldsദമ്മാം: തിരുവനന്തപുരം പ്രവാസി അസോസിയേഷൻ (ട്രിപ) ഈദ്-ഓണാഘോഷം ‘ഓണനിലാവും’ സൗദി ദേശീയദിനാചരണവും സംഘടിപ്പിച്ചു. ഖത്വീഫ് അൽ സവാദ് റിസോർട്ടിൽ നടന്ന ആഘോഷം വ്യത്യസ്ത പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി. ട്രിപ കുടുംബാംഗങ്ങൾ ഒരുക്കിയ ഓണസദ്യയോടുകൂടി ചടങ്ങുകൾ ആരംഭിച്ചു. ട്രിപ വനിതകളും കുട്ടികളും ചേർന്ന് അത്തപ്പൂക്കളമൊരുക്കി ഓണത്തപ്പനെ വരവേറ്റു. കേരളീയരുടെ ദേശീയോത്സവമായ ഓണവും സൗദി ദേശീയദിനവും സമന്വയിപ്പിച്ചൊരുക്കിയ വർണാഭമായ ശോഭായാത്രയും പുലികളിയും ചടങ്ങുകൾക്ക് മികവേകി.
വിവിധയിനം ഓണക്കളികൾക്ക് അരുൺകുമാർ, അബ്ദുൽ റജൗഫ്, മുഹമ്മദ് അൻസിൽ എന്നിവർ നേതൃത്വം നൽകി. ചെയർമാൻ അബ്ദുറഹ്മാൻ മാഹീൻ, പ്രസിഡൻറ് മണ്ണറ സുരേഷ്, സെക്രട്ടറി സബിൻ മുഹമ്മദ്, ട്രഷറർ ഷാജഹാൻ ജലാലുദ്ദീൻ, വനിത പ്രസിഡൻറ് നിമ്മി സുരേഷ്, സെക്രട്ടറി ജെസ്സി നിസ്സാം, പ്രോഗ്രാം കൺവീനർ അശോക് കുമാർ എന്നിവർ ചേർന്ന് ഭദ്രദീപം തെളിയിച്ച് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. ലെനിൻ മാധവക്കുറപ്പ്, റോബിൻസൺ നാടാർ, സരിത റോബിൻസൺ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് മണ്ണറ സുരേഷ്, ചെയർമാൻ മാഹീൻ അബ്ദുറഹ്മാൻ, നാസർ കടവത്ത് എന്നിവർ ഈദ്, ഓണം, സൗദി ദേശീയദിന സന്ദേശങ്ങൾ കൈമാറി. ഷസ ഷമീം പ്രാർഥനാഗീതം ആലപിച്ചു.
നൈഹാൻ നഹാസും റാബിയ നാസറും അവതാരകരായിരുന്നു. സംഗീത നൃത്ത കലാസന്ധ്യ അരങ്ങേറി. ട്രിപ കുടുംബത്തിലേക്ക് പുതുതായി ചേർന്ന അംഗങ്ങളെ അനുമോദിക്കുകയും ട്രിപാംഗങ്ങളുടെ അമ്മമാരെ വനിത പ്രസിഡൻറ് നിമ്മി സുരേഷ്, സെക്രട്ടറി ജെസ്സി നിസ്സാം, ട്രഷറർ ദേവി രഞ്ചു എന്നിവർ ചേർന്ന് പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു. ട്രിപ ബാലവേദിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും മണ്ണറ സുരേഷ് നിർവഹിച്ചു. ബാലവേദി പ്രസിഡൻറായി റാബിയ നാസറിനെയും സെക്രട്ടറിയായി നൈഹാൻ നഹാസിനെയും തെരഞ്ഞെടുത്തു. തുടർന്ന് മത്സരവിജയികൾക്കും പങ്കെടുത്തവർക്കും ട്രിപ എക്സിക്യൂട്ടിവ് അംഗങ്ങൾ സമ്മാനങ്ങൾ കൈമാറി. പ്രോഗ്രാം കൺവീനർ അശോക് കുമാർ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.