സൈദാലിപ്പുവിന് തൃത്താല പ്രവാസി കൂട്ടായ്മ സ്വീകരണം നൽകി
text_fieldsതൃത്താല പ്രവാസി കൂട്ടായ്മ ജിദ്ദയിൽ നൽകിയ സ്വീകരണ
പരിപാടിയിൽ മാടപ്പാട്ട് സൈദാലിപ്പു സംസാരിക്കുന്നു
ജിദ്ദ: മുൻ ഖത്തർ പ്രവാസിയും നാട്ടിലെ സാമൂഹിക പ്രവർത്തകനുമായ മാടപ്പാട്ട് സൈദാലിപ്പുവിന് തൃത്താല പ്രവാസി കൂട്ടായ്മ ജിദ്ദയിൽ സ്വീകരണം നൽകി. 28 വർഷമായി ഖത്തറിൽ ജോലി ചെയ്തിരുന്ന ഇദ്ദേഹം കെ.എം.സി.സിയുടെ സജീവ പ്രവർത്തകനായിരുന്നു. പ്രവാസം മതിയാക്കി നാട്ടിൽ കൂടിയ അദ്ദേഹം തൃത്താല മഹല്ല് കമ്മിറ്റി ആക്ടിങ് പ്രസിഡന്റായും, തൃത്താല ഐ.ഇ.എസ് സ്കൂൾ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. കുടുംബവുമൊത്താണ് ഹ്രസ്വ സന്ദർശനത്തിനായി ഇദ്ദേഹം ജിദ്ദയിലെത്തിയത്. സ്വീകരണ യോഗത്തിൽ മുജീബ് തൃത്താല അധ്യക്ഷത വഹിച്ചു.
പാലക്കാട് ജില്ല പ്രവാസി കൂട്ടായ്മ പ്രസിഡന്റ് അസീസ് പട്ടാമ്പി, കൂട്ടായ്മ മുൻ പ്രസിഡന്റ് മുസ്തഫ തുറക്കൽ, മുൻ ജനറൽ സെക്രട്ടറി റസാഖ് മൂളിപ്പറമ്പ്, മുജീബ് മൂത്തേടത്ത്, ആസിഫ്ഖാൻ കരുവമ്പാടി, യൂനുസ് തൃത്താല, മുസ്തഫ (മുത്തു) തുറക്കൽ എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി ബഷീർ തുറക്കൽ സ്വാഗതവും വി.വി ബഷീർ സൗത്ത് തൃത്താല നന്ദിയും പറഞ്ഞു. വി.പി. മുഹ്യിദ്ദീൻ (കുഞ്ഞാപ്പ), സക്കീർ കള്ളിവളപ്പിൽ, സഹീർ അനസ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.