എമിഗ്രേഷൻ ഉദ്യോഗസ്ഥൻ യുവതിയുടെ പാസ്പോർട്ട് രണ്ട് കഷ്ണമാക്കിയെന്ന് പരാതി
text_fieldsജുബൈൽ: യുവതിയുടെ പാസ്പോർട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ എമിഗ്രേഷൻ ഉദ്യോഗസ്ഥൻ രണ്ട് കഷ്ണമാക്കി. ദമ ്മാമിലേക്ക് പോകാൻ മക്കളോടൊപ്പം എത്തിയ കിളിമാനൂർ തട്ടത്തുമല വിലങ്ങറ ഇർഷാദ് മൻസിലിൽ ഇർഷാദിെൻറ ഭാര്യ ഷനു ജക്കാണ് ദുരനുഭവം. മാർച്ച് 23ന് രാവിലെ എട്ട് മണിക്കാണ് സംഭവം. നേരത്തെ മംഗലാപുരം എയർപോർട്ടിൽ പ്രവാസികൾക്ക് ഇത്തരം പീഡനങ്ങൾ ഏൽക്കേണ്ടി വന്നതായി പരാതി
ഉയർന്നിരുന്നു.
സമാന അനുഭവമാണിവിടെയും ഉണ്ടായത്. സൗദയിലുള്ള ഭർത്താവാെൻറ അടുത്തേക്ക് പോകാൻ മക്കളായ ഫാദിൽ, ഫാഹിം എന്നിവരോടൊപ്പമാണ് യുവതി തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഗൾഫ് എയർ വിമാനയാത്രക്ക് ബോർഡിങ് പാസ് വാങ്ങി എമിഗ്രേഷൻ നടപടികൾക്കായി ഉദ്യോഗസ്ഥന് പാസ്പോർട്ട് കൈമാറിയതോടെ പ്രശ്നം തുടങ്ങി. പാസ്പോർട്ട് വാങ്ങി നോക്കിയ ശേഷം ‘എങ്ങോട്ടു പോകുന്നു, എന്തിനു പോകുന്നു തുടങ്ങിയ ചോദ്യങ്ങൾ പരുഷമായി ചോദിച്ച ശേഷം പാസ്പോർട്ട് ഉയർത്തിക്കാട്ടി നിങ്ങൾക്ക് യാത്ര ചെയ്യാനാവില്ലെന്നും പാസ്പോർട്ട് കീറിയിരിക്കുകയാണെന്നും അറിയിച്ചു. യുവതി നോക്കുമ്പോൾ പാസ്പോർട്ട് അൽപം ഇളകിയ നിലയിലായിരുന്നു.
തുടർന്ന് ഉദ്യോഗസ്ഥൻ അടുത്തിരുന്ന സഹപ്രവർത്തകനോട് എന്തുവേണമെന്ന് തിരക്കി. അതു പ്രശ്നമാക്കെണ്ടന്ന് അദ്ദേഹം പറഞ്ഞുവെങ്കിലും കുറച്ചകലെയുള്ള മറ്റൊരു ജീവനക്കാരനോട് എന്തോ സംസാരിച്ചു മടങ്ങി വന്നു. പൂർണമായും ഇളകി രണ്ടാക്കി മാറ്റിയ പാസ്പ്പോർട്ട് കാണിച്ചു. ഇതുപയോഗിച്ച് യാത്രാനുമതി നൽകാനാവില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിച്ചപ്പോൾ സെക്യൂരിറ്റി ഉദ്യോഗസ്ഥർ പരിശോധിച്ച് തിരിച്ചു നൽകിയ പാസ്പോർട്ടിന് തകരാറൊന്നും ഉണ്ടായിരുന്നില്ലെന്ന് ഷനുജ അറിയിച്ചു. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരെത്തി ചർച്ച ചെയ്ത ശേഷം യുവതിയെയും കുട്ടികളെയും യാത്രക്ക് അനുവദിച്ചു.
സംഭവത്തിൽ ഇർഷാദ് കേന്ദ്രമന്ത്രി സുഷമ സ്വരാജിനും, മുഖ്യമന്ത്രി പിണറായി വിജയനും പരാതി അയച്ചു. ഡി.ജി.പിക്ക് പരാതി കൈമാറിയതായി മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥെൻറ പേരുവിവരങ്ങൾ ലഭിക്കാൻ ഇർഷാദ് തിരുവനന്തപുരം വിമാനത്താവളവുമായി ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. അവിടുന്ന് അറിയിച്ചതനുസരിച്ച് എഫ്.എഫ്.ആർ.ഒ നരേന്ദ്രന് പരാതി അയച്ചിട്ടുണ്ട്. നേരത്തെ പലതവണ തിരുവനന്തപുരം വഴി ദമ്മാമിലേക്ക് യാത്ര ചെയ്ത ഷനുജക്ക് ആദ്യമായാണ് ദുരനുഭവം. സൗദി ടെലികോം കമ്പനിയിൽ ജോലി ചെയ്യുന്ന ഇർഷാദ് ജുബൈലിൽ ആണ് താമസം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.