കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
text_fieldsജിദ്ദ: അറബ് വംശജൻ ഓടിച്ച കാറിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു. വർക്കല പനയറ തെങ്ങുവിള വീട്ടിൽ അനിൽ കുമാർ (51) ആണ് മരിച്ചത്. ഷറഫിയ ഇസ്കാൻ ബിൽഡിംഗിൽ ഫോട്ടോ കോപ്പി റിപ്പയറിംഗ് കമ്പനിയിൽ ടെക്നീഷ്യനായിരുന്നു.
ഖാലിദ്ബിന് വലീദ് റോഡിലാണ് അപകടം. റോഡരികിലൂടെ നടന്നു പോകുമ്പോൾ പിന്നിൽ നിന്ന് വന്ന വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന കണ്ണൂർ സ്വദേശി കുമാറിന് പരിക്കേറ്റു. ഉടൻ ഇൻററർനാഷനൽ മെഡിക്കൽ സെൻററിൽ പ്രവേശിപ്പിച്ചുവെങ്കിലും അനിൽകുമാറിനെ രക്ഷിക്കാനായില്ല. കുമാറിെൻറ പരിക്ക് സാരമുള്ളതല്ല.
18 വർഷമായി ജിദ്ദയിലുള്ള അനിൽകുമാർ കഴിഞ്ഞ വർഷമാണ് നാട്ടിൽനിന്നു അവധി കഴിഞ്ഞ് തിരിച്ചെത്തിയത്. അവിവാഹിതനാണ്. നവംബറിൽ നാട്ടിലേക്ക് മടങ്ങാനിരിക്കുകയായിരുന്നു. മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നാട്ടിലേക്കു കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഗംഗാധരക്കുറുപ്പ്- ശാന്തമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: അശോക് കുമാർ, അജയകുമാർ, അനിത കുമാരി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.