തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മ ഭരണസമിതി പുനഃസംഘടിപ്പിച്ചു
text_fieldsറിയാദ്: റിയാദിലെ തിരുവനന്തപുരം ജില്ല പ്രവാസി കൂട്ടായ്മയായ 'ട്രിവ' ഭരണസമിതി പുനഃസംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗമാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.
നബീൽ സിറാജ് (ചെയർമാൻ), നിഷാദ് ആലംകോട് (പ്രസി.), റാസി കോരാണി (ജന. സെക്ര.), ജഹാൻഗീർ ആലംകോട് (ട്രഷ.), സജീർ പൂന്തുറ, അനിൽ അളകാപുരി, റഫീഖ് മെമ്പയം (വൈസ് പ്രസി.), ഷഹനാസ് ചാറയം, നിസാമുദ്ദീൻ വടശ്ശേരിക്കോണം (ജോ. സെക്ര.), ഫൈസൽ വക്കം (ജോ. ട്രഷ.), ഷാഫി കണിയാപുരം (മീഡിയ), വിജയൻ നെയ്യാറ്റിൻകര (ചാരിറ്റി കൺവീനർ), സഫീർ കുളമുട്ടം (ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ), രവി കാരക്കോണം, ഷിറാസ് പറമ്പിപ്പാലം, സെൽവരാജ് തിരുവനന്തപുരം, റജീബ് ആലംകോട് (അഡ്വൈസറി ബോർഡ് മെംബർമാർ) എന്നിവരെ ഭാരവാഹികളായി തെരഞ്ഞെടുത്തു. മാഹീൻ കണിയാപുരം, ശരീഫ് കല്ലറ, ഹരി കാരക്കോണം, റഊഫ് കുളമുട്ടം, അംജത് കണിയാപുരം, രാജേഷ് അൽ ആലിയ, വിൻസന്റ് ജോർജ്, ഷിബിൻലാൽ, മുഹമ്മദ് ഷാ, സുധീർ കൊക്കര, ഷിഫിൻ അക്ബർ, ഷഫീക് അക്ബർ, അജി എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.
ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പ്രവാസി പുനരധിവാസ പദ്ധതികൾക്കും കൂടുതൽ പ്രാധാന്യം നൽകുന്ന പദ്ധതികൾ നടപ്പാക്കുമെന്നും റിയാദിലെ തിരുവനന്തപുരം സ്വദേശികളെ ഏകീകരിച്ചു അവരുടെ അവകാശങ്ങൾക്ക് പരിഹാരമാകാൻ സംഘടന ശ്രമിക്കുമെന്നും നിലവിൽവന്ന കമ്മിറ്റി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.