Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ...

ജിദ്ദയിൽ പള്ളിക്കുള്ളിലേക്ക്​ ട്രക്ക്​ ഇടിച്ചുകയറി അഞ്ച്​ പേർക്ക്​ പരിക്ക്​

text_fields
bookmark_border
ജിദ്ദയിൽ പള്ളിക്കുള്ളിലേക്ക്​ ട്രക്ക്​ ഇടിച്ചുകയറി അഞ്ച്​ പേർക്ക്​ പരിക്ക്​
cancel
camera_alt

ജിദ്ദയിൽ പള്ളിക്കുള്ളിലേക്ക്​ ട്രക്ക്​ ഇടിച്ചുകയറിയതിനെത്തുടർന്നുണ്ടായ കേടുപാടുകളുടെ അവശിഷ്ടങ്ങൾ

ജിദ്ദ: പള്ളിക്കുള്ളിലേക്ക്​ ട്രക്ക്​ ഇടിച്ചുകയറി അഞ്ച്​ പേർക്ക്​ പരിക്കേറ്റു. ജിദ്ദയുടെ തെക്ക് കിഴക്ക് അൽ മുൻതസഹാത്തിലെ അൽ അമാർ പള്ളിയിലേക്കാണ്​ ട്രക്ക് ഇടിച്ചുകയറിയത്​. പള്ളിയിൽ നമസ്​കരിച്ചു കൊണ്ടിരുന്ന അഞ്ച്​ പേർക്കാണ് പരിക്കേറ്റത്​.

റോഡ്​ ഭാഗത്തെ പള്ളിയുടെ ചുവർ ഭാഗികമായി തകർന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ട്രാഫിക്​ വകുപ്പ്​ ട്വിറ്ററിൽ അറിയിച്ചു. വിവരമറിഞ്ഞു സിവിൽ ഡിഫൻസും ട്രാഫിക്​ പൊലീസും രക്ഷാപ്രവർത്തനത്തിനു സ്ഥല​ത്തെത്തിയിരുന്നു.

അപകടത്തിൽ പരിക്കേറ്റ്​ ആശുപത്രിയിൽ കഴിയുന്നവരുടെയും പള്ളിയിലുണ്ടായിരുന്ന ആരോഗ്യ സ്ഥിതി മതകാര്യ വകുപ്പ്​ മന്ത്രി ഡോ. അബ്​ദുൽ ലത്തീഫ്​ ബിൻ അബ്​ദുൽ അസീസ്​ ആലുശൈഖ് അന്വേഷിച്ചു.

പള്ളി വീണ്ടും തുറക്കുന്നതിനെക്കുറിച്ച്​ പഠിക്കാനും കെട്ടിടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനും അടിയന്തിര കമ്മിറ്റി രൂപവത്കരിക്കാൻ ബന്ധപ്പെട്ടവർക്ക്​ നിർദേശം മന്ത്രി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Newstruck crash
News Summary - truck crashed into a mosque in Jeddah, Five people injured
Next Story