Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി അറേബ്യക്ക്​ നന്ദി...

സൗദി അറേബ്യക്ക്​ നന്ദി പറഞ്ഞ്​ തുർക്കിയ പ്രസിഡന്റ്

text_fields
bookmark_border
സൗദി അറേബ്യക്ക്​ നന്ദി പറഞ്ഞ്​ തുർക്കിയ പ്രസിഡന്റ്
cancel
camera_alt

തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ഉ​ർ​ദു​ഗാ​ൻ അ​ന്തോ​ക്യ ന​ഗ​ര​ത്തി​ൽ ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​ള്ള സൗ​ദി സം​ഘ​ത്തെ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

ജി​ദ്ദ: ഭൂ​ക​മ്പ ദു​ര​ന്ത​ത്തി​ൽ സ​ഹാ​യം ന​ൽ​കു​ന്ന സൗ​ദി ഭ​ര​ണ​കൂ​ട​ത്തി​നും ജ​ന​ങ്ങ​ൾ​ക്കും ന​ന്ദി പ​റ​ഞ്ഞ്​ തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റ്​ റ​ജ​ബ്​ ഉ​ർ​ദു​ഗാ​ൻ. അ​ന്തോ​ക്യ ന​ഗ​ര​ത്തി​ൽ ഭൂ​ക​മ്പ​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ രം​ഗ​ത്തു​ള്ള കി​ങ്​ സ​ൽ​മാ​ൻ റി​ലീ​ഫ്​ സെൻറ​ർ സം​ഘ​ത്തെ​യും സൗ​ദി​യു​ടെ മ​റ്റ്​ സ​ന്ന​ദ്ധ സം​ഘ​ങ്ങ​ളെ​യും സ​ന്ദ​ർ​ശി​ച്ച​പ്പോ​ഴാ​ണ്​ അ​ദ്ദേ​ഹം​​ ന​ന്ദി പ​റ​ഞ്ഞ​ത്.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ ഭൂ​ക​മ്പ​ത്തി​ന് ശേ​ഷം സ​ൽ​മാ​ൻ രാ​ജാ​വി​െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള സൗ​ദി ഭ​ര​ണ​കൂ​ടം തു​ർ​ക്കി​യ ജ​ന​ത​ക്ക്​ വി​വി​ധ ദു​രി​താ​ശ്വാ​സ, പാ​ർ​പ്പി​ട സ​ഹാ​യ​ങ്ങ​ൾ ന​ൽ​കി​യെ​ന്നും തി​ര​ച്ചി​ൽ സം​ഘ​ങ്ങ​ൾ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ, സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​ർ, മെ​ഡി​ക്ക​ൽ ടീ​മു​ക​ൾ എ​ന്നി​വ​രെ അ​യ​ച്ചെ​ന്നും ഇൗ ​സ​ാ​ഹോ​ദ​ര്യ നി​ല​പാ​ടി​ന്​ സൗ​ദി ഭ​ര​ണ​കൂ​ട​ത്തോ​ടും ജ​ന​ത​യോ​ടും ന​ന്ദി​യു​ണ്ടെ​ന്നും തു​ർ​ക്കി​യ പ്ര​സി​ഡ​ൻ​റ്​ പ​റ​ഞ്ഞു.

ദു​രി​ത​ബാ​ധി​ത​രു​ടെ ദു​രി​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​നും ആ​ശ്വാ​സം ന​ൽ​കു​ന്ന​തി​നും ആ​വ​ശ്യ​മാ​യ എ​ല്ലാ മാ​നു​ഷി​ക സ​ഹാ​യ​വും സൗ​ദി അ​റേ​ബ്യ ന​ൽ​കി​വ​രു​ന്ന​താ​യി റി​ലീ​ഫ്​ കേ​ന്ദ്രം സം​ഘം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaTurkey's president
News Summary - Turkey's president thanks Saudi Arabia
Next Story