'ത്വവാഫ് സൗദിയ 2022' സൈക്കിളോട്ട മത്സരം അൽഉലയിൽ
text_fieldsജിദ്ദ: രണ്ടാമത് 'ത്വവാഫ് സൗദിയ 2022' സൈക്കിളോട്ടമത്സരം അൽഉലയിൽ നടക്കുമെന്ന് സൗദി കായിക മന്ത്രാലയം അറിയിച്ചു.
സൗദി സൈക്കിളിങ് ഫെഡറേഷെൻറ സഹകരണത്തോടെ ഫെബ്രുവരി ഒന്നു മുതൽ അഞ്ചുവരെയാണ് മത്സരം. സമൂഹത്തിൽ കായിക പരിശീലന അവബോധം വർധിപ്പിക്കാൻ ലക്ഷ്യമിട്ട 'ക്വാളിറ്റി ഓഫ് ലൈഫ്' പ്രോഗ്രാമിെൻറ ഭാഗമായാണിത്. അൽഉല പ്രദേശത്ത് അഞ്ച് വ്യത്യസ്ത ഘട്ടങ്ങളായാണ് സൈക്കിളോട്ടം നടക്കുക. ട്രാക്ക് സംബന്ധിച്ച വിശദാംശങ്ങളും പങ്കെടുക്കുന്നവരുടെ വിവരവും പിന്നീട് അറിയിക്കുമെന്നും കായിക മന്ത്രാലയം വ്യക്തമാക്കി.
പ്രധാന കായികമത്സരം സംഘടിപ്പിക്കുന്നതിലൂടെ കായികരംഗത്ത് രാജ്യം സാക്ഷ്യംവഹിക്കുന്ന വികസനം ആഗോള ഭൂപടത്തിൽ ഇടംപിടിക്കാൻ കാരണമായതായി സൗദി സൈക്കിളിങ് ഫെഡറേഷൻ പ്രസിഡൻറ് അബ്ദുല്ല അൽ വദ്ലാൻ പറഞ്ഞു. സൈക്കിളിങ് മത്സരം വലിയ സംഭവമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പൊതുജനങ്ങൾക്കും വനിതകൾക്കും കുട്ടികൾക്കുമുള്ള ഒാട്ടമത്സരം തുടങ്ങിയ നിരവധി കായികപരിപാടികളും സൈക്കിളോട്ട മത്സരത്തോടൊപ്പമുണ്ടാകും. കഴിഞ്ഞ ഫെബ്രുവരിൽ റിയാദിലാണ് ഒന്നാമത് സൈക്കിളോട്ട മത്സരം നടന്നതെന്നും അബ്ദുല്ല അൽവദ്ലാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.