Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightത്വാ​ഇ​ഫ്...

ത്വാ​ഇ​ഫ് കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന​ക്യാ​മ്പ്

text_fields
bookmark_border
ത്വാ​ഇ​ഫ് കെ.​എം.​സി.​സി വ​ള​ൻ​റി​യ​ർ പ​രി​ശീ​ല​ന​ക്യാ​മ്പ്
cancel
camera_alt

ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഹ​ജ്ജ് വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ത്വാ​ഇ​ഫ്: ത്വാ​ഇ​ഫ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​തൃ​ത്വ​ത്തി​ലു​ള്ള വ​ള​ൻ​റി​യ​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ചെ​യ​ർ​മാ​ൻ ജ​ലീ​ൽ തോ​ട്ടോ​ളി ചെ​റു​കു​ള​മ്പ് പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് നാ​ല​ക​ത്ത് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി ഹ​ജ്ജ് സെ​ൽ മു​ൻ വ​ള​ൻ​റി​യ​ർ ക്യാ​പ്റ്റ​ന്‍ ഉ​മ​ർ അ​രി​പ്രാ​മ്പ്ര​യെ പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് സ്വാ​ലി​ഹ് ഷാ​ള​ണി​യി​ച്ചു സ്വീ​ക​രി​ച്ചു.

വ​ള​ൻ​റി​യ​ർ ജാ​ക്ക​റ്റ് വി​ത​ര​ണോ​ദ്ഘാ​ട​നം മു​തി​ര്‍ന്ന വ​ള​ൻ​റി​യ​ർ അ​ൻ​വ​ർ​ഷാ​ക്ക് ജാ​ക്ക​റ്റ് ന​ൽ​കി പ്ര​സി​ഡ​ൻ​റ്​ നി​ർ​വ​ഹി​ച്ചു. ഉ​മ​ർ അ​രി​പ്രാ​മ്പ്ര പ​രി​ശീ​ല​ന പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. വ​ള​ൻ​റി​യ​ർ സേ​വ​ന​ത്തി​നി​ട​യി​ൽ പാ​ലി​ക്കേ​ണ്ട മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ളും അ​നി​വാ​ര്യ​മാ​യി സ്വീ​ക​രി​ക്കേ​ണ്ട മു​ൻ ക​രു​ത​ലു​ക​ളും ക്യാ​മ്പി​ൽ വി​ശ​ദീ​ക​രി​ച്ചു. വി​വി​ധ ഏ​രി​യ​ക​ളി​ൽ നി​ന്നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത വ​ള​ൻ​റി​യ​ർ​മാ​രും നേ​താ​ക്ക​ളും ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.

അ​ഷ്റ​ഫ് താ​നാ​ളൂ​ർ, അ​ബ്ബാ​സ് രാ​മ​പു​രം, മു​ഹ​മ്മ​ദ് ഷാ ​ത​ങ്ങ​ൾ, മു​സ്ത​ഫ പെ​രി​ന്ത​ല്‍മ​ണ്ണ തു​ട​ങ്ങി​യ​വ​രും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നേ​താ​ക്ക​ളും പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. ശ​രീ​ഫ് മു​വാ​റ്റു​പു​ഴ ഖി​റാ​അ​ത്ത് ന​ട​ത്തി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​രീ​ഫ് മ​ണ്ണാ​ർ​ക്കാ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ബ​ഷീ​ർ താ​നൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Volunteer Training CampsaudiTwaif KMCC
News Summary - Twaif KMCC Volunteer Training Camp
Next Story