സബാഷ് സുൽത്താനേറ്റ്സ്...
text_fieldsവി.കെ. ഷെഫീർ/ ലത്തീഫ് പറക്കോട്ട്
മസ്കത്ത്: ആരാധകരെ നിരാശപ്പെടുത്തിയില്ല, ട്വൻറി 20 ലോകകപ്പിെൻറ പ്രാഥമിക റൗണ്ടിലെ ആദ്യമത്സരത്തിൽതന്നെ പത്തരമാറ്റ് തിളക്കത്തിൽ ജയിച്ചു കയറി ഒമാൻ. പത്തു വിക്കറ്റിനാണ് പാപ്വന്യൂഗിനിയയെ തോൽപിച്ചത്. ഇതോടെ ഇനിയുള്ള രണ്ടു മത്സരങ്ങൾക്കുള്ള മാനസിക കരുത്തു വർധിപ്പിക്കാൻ ഇൗ വിജയം ഉപകരിക്കും. അടുത്ത മത്സരത്തിൽ ശക്തരായ ബംഗ്ലാദേശിനോട് തോറ്റാലും സ്കോർട്ട്ലാൻഡിനോഡ് ജയിക്കാനായാൽ 'വല്യേട്ടൻ'മാരുമായി മുട്ടാൻ ഭാഗ്യമുണ്ടാകും. ടോസ് നേടി ഫീൽഡിങ് തിരഞ്ഞെടുക്കാനുനുള്ള ക്യാപ്റ്റൻ സീഷാൻ മക്സൂദിെൻറ തീരുമാനം ശരിവെക്കുന്നതായിരുന്നു ടീമിെൻറ പ്രകടനം. ആദ്യത്തെ രണ്ടു ഓവറുകളിൽ തന്നെ റണ്ണെടുക്കും മുമ്പ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി ആധിപത്യം പുലർത്തി. മൂന്നിന് 81 എന്ന നിലയിൽനിന്നും 129ന് ഒമ്പത് എന്ന നിലയിലാണ് പാപ്വന്യൂഗിനിയയുടെ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒമാൻ ബൗളിങ് നിരയിൽ തിളങ്ങിയത് ക്യാപ്റ്റൻ സീഷാൻ മക്സൂദ് ആയിരുന്നു. നാല് ഓവറിൽ ഇരുപതു റൺസിന് നാല് വിക്കറ്റുകൾ ആണ് സീഷാൻ മക്സൂദ് നേടിയയത്. ഇദ്ദേഹമാണ് കളിയിലെ കേമനും. കലീമുള്ള, ബിലാൽ ഖാൻ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഒമാൻ വളരെ കരുതലോടെയാണ് തുടങ്ങിയത്. ആദ്യ പത്തോവർ അവസാനിക്കുന്ന സമയത്തുതന്നെ 80 റൺ എടുത്തിരുന്നു.13.4ാമത്തെ ഓവറിൽതന്നെ ഒമാൻ ജയം സ്വന്തമാക്കി. ആഖിബ് ഇലിയാസ് (50), ജിതേന്ദർ സിങ് (73) റൺസ് എടുത്തു പുറത്താകാതെ നിന്നു. പ്രവൃത്തി ദിനം ആയതിനാൽ സ്റ്റേഡിയത്തിൽ വിചാരിച്ച അത്ര ജനക്കൂട്ടം ഉണ്ടായിരുന്നില്ല. തറാസൂദ്, അൽഹൊസൻ ആപ്പുകളിലെ ഗ്രീൻ സ്റ്റാറ്റസ്, കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ് എന്നിവ കാണിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം നൽകിയിരുന്നത്. സ്റ്റേഡിയത്തിലേക്ക് പുറത്തുനിന്നുള്ള ഭക്ഷണമോ മറ്റോ കൊണ്ടുപോകാൻ ആരാധകരെ അനുവദിച്ചിരുന്നില്ല. ചൊവ്വാഴ്ച നടക്കുന്ന ഒമാൻ ബംഗ്ലാദേശ് മത്സരത്തിനുള്ള ടിക്കറ്റുകൾ എല്ലാം തന്നെ വിറ്റു തീർന്നു. നേരത്തേ ലളിതമായ ഉദ്ഘാടന ചടങ്ങോടെയാണ് ടൂർണമെൻറ് ആരംഭിച്ചത്. ഒമാൻ കിരീടാവകാശിയും കായിക മന്ത്രിയുമായ സയ്യിദ് തേയാസിൻ ബിൻ ഹൈതം ബിൻ താരിഖ് അൽ സഈദ് മുഖ്യാതിഥിയായി. ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയും ചടങ്ങിന് എത്തിയിരുന്നു.
കളിമുറ്റ അമരത്തേക്ക് അമീറാത്തും...
മസ്കത്ത്: അമീറാത്ത്, ഒരു കാലത്ത് ഖുറിയാത്തിലേക്ക് പോവുന്നവഴിക്കുള്ള ഒരു ഇടത്താവളം എന്നതിലുപരി വലിയ പ്രാധാന്യമില്ലാതിരുന്ന ഒരുചെറിയ ഗ്രാമം. എങ്കിലും പ്രവാസികൾക്ക് അമീറാത്തുമായി ഒരു ആത്മബന്ധം ഉണ്ട്, അത് പലരുടെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ഖബറ ടക്കിയ സ്ഥലം എന്ന നിലക്കാണ്. നാട്ടിലേക്ക് അയക്കാത്ത പ്രവാസികളുടെ മൃതദേഹങ്ങൾ അന്നും ഇന്നും സംസ്കരിക്കുന്നത് ഇവിടെയാണ്. അതിനപ്പുറം ഇത് ഒമാനിലെ ഒരു സാധാരണ പ്രദേശം മാത്രം. പേക്ഷ, ഇന്ന് സ്വദേശിക്കും പ്രവാസിക്കും ഒരുപോലെ അഭിമാനമായിത്തീർന്ന, ലോകം ഉറ്റു നോക്കുന്ന സ്ഥലമായി അമീറാത്ത്. ഒമാൻ ചരിത്രത്തിലെ ഏറ്റവും വലിയ കായിക മാമാങ്കം അരങ്ങേറിയ ചരിത്ര ഭൂമി. ലോകക്രിക്കറ്റിൽ ആദ്യമായി യു.എ.ഇ, ഒമാൻ എന്നീ രണ്ട് അസോസിയേറ്റഡ് രാഷ്ട്രങ്ങളിലേക്ക് ലോകകപ്പ് വിരുന്നെത്തുമ്പോൾ അമീറാത്ത് എന്ന ഗ്രാമം ക്രിക്കറ്റ് ലോകത്ത് ശ്രദ്ധാകേന്ദ്രമാവുന്നു. ഒമാൻ ക്രിക്കറ്റ് ഗ്രൗണ്ടുകളുടെ വളർച്ച വളരെ പെട്ടെന്നായിരുന്നു, '90 കളിലെ സിമൻറ് പിച്ചിൽനിന്ന് ആസ്ട്രോ ടർഫിലേക്കും പിന്നീട് 2012ൽ ലോകോത്തരനിലവാരമുള്ള ടർഫ് പിച്ചിലേക്കുമായി സ്വപ്ന തുല്യമായ വളർച്ച. പഴയ ഗ്രൗണ്ടുകളിൽനിന്ന് വിഭിന്നമായി പച്ചപ്പ് നിറഞ്ഞ പുൽമൈതാനമടങ്ങിയ ടർഫ് വിക്കറ്റ് ഗ്രൗണ്ടുകൾ ഇതിനകം തന്നെ ഒട്ടേറെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് വേദിയായി. ഇന്ത്യയിലെ ഇൗഡൻഗാർഡൻ പോലെയോ, ക്രിക്കറ്റിെൻറ മെക്ക എന്നറിയപ്പെടുന്ന ഇംഗ്ലണ്ടിലെ ലോർഡ്സിനൊപ്പമോ ഭാവിയിൽ അമീറാത്ത് ഗ്രൗണ്ടും ക്രിക്കറ്റ് ഭൂപടത്തിൽ ഇടംപിടിച്ചേക്കാം. ലോകകപ്പിന് വേദിയാവുന്നത് തികച്ചും അപ്രതീക്ഷിതമായിട്ടായിരുന്നു. കോവിഡിെൻറ പ്രത്യേക സാഹചര്യത്തിൽ ഇന്ത്യയിൽ നടക്കാനിരുന്ന മത്സരങ്ങളുടെ വേദി മാറ്റപ്പെട്ടപ്പോഴാണ് യു.എ.ഇയോടൊപ്പം ഒമാനും സഹവേദിയാവാൻ അവസരം ലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.