Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightയമനിൽ ഹൂതികളുടെ...

യമനിൽ ഹൂതികളുടെ തടങ്കലിലായ രണ്ട്​ അമേരിക്കൻ പെൺകുട്ടികളെ മോചിപ്പിച്ചു

text_fields
bookmark_border
Turki Al maliki
cancel
camera_alt

സൗദി പ്രതിരോധ മന്ത്രാലയ വക്താവ്​ ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി

ജിദ്ദ: യമനിൽ ഹൂതികൾ ബന്ധികളാക്കിയ രണ്ട്​ അമേരിക്കൻ യുവതികളെ മോചിപ്പിച്ചതായി സൗദി പ്രതിരോധ മന്ത്രാലയ വക്താവ്​ ബ്രിഗേഡിയർ ജനറൽ തുർക്കി അൽമാലികി അറിയിച്ചു. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യമൻ തലസ്ഥാനമായ സൻആയിലാണ്​ പെൺകുട്ടികൾ തടങ്കലിൽ കഴിഞ്ഞത്​. സൗദി അറേബ്യയുടെ ശ്രമഫലമായാണ്​ മോചനം.

അമേരിക്കയും സൗദിയും തമ്മിലുള്ള സൈനിക സഹകരണത്തിന്‍റെയും സുരക്ഷ ഏകോപനത്തിന്‍റെയും ഭാഗമായാണ്​ പ്രത്യേക സുരക്ഷാനടപടികളിലൂടെ പെൺകുട്ടികളെ മോചിപ്പിച്ചത്​. സൻആയിൽ നിന്ന്​ കുട്ടികളെ യമന്‍റെ താൽക്കാലിക തലസ്ഥാനമായ ഏദനിലേക്കും അവിടെ നിന്ന്​ പിന്നീട്​​ റിയാദിലേക്കും എത്തിച്ചു. കുടുംബ സന്ദർശനത്തിനായി സൻആയിൽ എത്തിയപ്പോഴാണ്​ ഈ പെൺകുട്ടികളെ തടഞ്ഞുനിർത്തി യമൻ വിമത സായുധ സംഘമായ ഹൂതികൾ ബന്ദികളാക്കിയത്​. അവരോട് ഹൂതികൾ​ മോശമായാണ്​ പെരുമാറിയതെന്നും വക്താവ്​ വിശദീകരിച്ചു.

സൗദി എയർ​ഫോഴ്​സ്​ വിമാനത്തിലാണ്​ ഏദനിൽ നിന്ന്​ പെൺകുട്ടികളെ റിയാദിലെത്തിച്ചത്​. ഇരുവർക്കും വേണ്ട ആരോഗ്യ പരിചരണം നൽകിയ ശേഷം അവരെ സ്വീകരിക്കാനെത്തിയ അമേരിക്കൻ ഉദ്യോഗസ്ഥർക്ക്​ കൈമാറി. യമനിൽ നിന്ന് അമേരിക്കൻ പൗരന്മാരെ ഒഴിപ്പിക്കാൻ സൗദിയും അമേരിക്കയും നടത്തുന്ന ഈ സംയുക്ത പ്രവർത്തനം ഉഭയകക്ഷി ബന്ധത്തി​ന്‍റെ ഭാഗമാണെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു. ഇരു രാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സുരക്ഷാ സഹകരണത്തി​ന്‍റെ തുടർച്ച കൂടിയാണിത്. യമനിലെ ഭീകരണ സംഘടനകളെ ചെറുക്കുന്നതിനുള്ള സുരക്ഷ, രഹസ്യാന്വേഷണ സഹകരണത്തിന്‍റെ ചട്ടക്കൂടിലാണ്​ ഈ പ്രവർത്തനങ്ങളെന്നും ബ്രിഗേഡിയർ അൽമാലികി പറഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:YemanTurki Al maliki
News Summary - Two American girls held captive by Houthis in Yemen have been released
Next Story